സ്റ്റാറ്റസുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്ട്സ്ആപ്പ് മ്യൂസിക് സ്റ്റിക്കറുകള്‍, ഇന്ററാക്ടീവ് ടൂളുകള്‍, ലേഔട്ട് കൊളാഷുകള്‍ എന്നിവയുള്‍പ്പെടെയാണ് പുതിയ ഫീച്ചറിലുള്ളത്. ചിത്രങ്ങള്‍ക്കുള്ള ലേ ഔട്ടുകളും ‘ആഡ് യുവേഴ്സ്’ സ്റ്റിക്കറുമടക്കം ഇന്‍സ്റ്റഗ്രാമിലെ ഒട്ടുമിക്ക ഫീച്ചറുകളും ഇപ്പോള്‍ വാടസ്ആപ്പ് സ്റ്റാറ്റസിലും ലഭ്യമാണ്. കൊളാഷുകള്‍ക്ക് പുത്തന്‍ ലേഔട്ട് – ഒരൊറ്റ സ്റ്റാറ്റസ് അപ്ഡേറ്റില്‍ ഒന്നിലധികം ഫോട്ടോകള്‍ (ആറ് വരെ) പങ്കിടാന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഒരു സ്ലൈഡില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനുപകരം ഒരു കൊളാഷ് നിര്‍മിക്കാന്‍ കഴിയും. ഇപ്പോള്‍, ഒരു പ്രത്യേക പാട്ടിനായി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും സാഹചര്യത്തിനൊത്ത് ഒരു മ്യൂസിക് സ്റ്റിക്കര്‍ ഷെയര്‍ ചെയ്യാനും സാധിക്കും. ആഡ് യുവേഴ്സ് ഫീച്ചറില്‍ ആളുകള്‍ക്ക് ഒരു സന്ദേശം പങ്കുവെക്കുകയും മറ്റുള്ളവരെ സംഭാഷണത്തില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്യാം. ഉപയോക്താക്കള്‍ക്ക് ഏത് ഫോട്ടോയും ഒരു സ്റ്റിക്കറാക്കി മാറ്റാനും, അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റിന് അനുയോജ്യമായ രീതിയില്‍ വലുപ്പം, ആകൃതി, സ്ഥാനം എന്നിവ ക്രമീകരിക്കാനും കഴിയും.
ഇനി സ്റ്റാറ്റസുകളില്‍ കൊളാഷും ഉള്‍പ്പെടുത്താം
