ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും വളരെ പ്രയോജനകരമായ ഒന്നാണ് സൈക്കിള്‍ സവാരി. ഇത് ശരീരത്തെ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു. ദിവസം അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിനു നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും സൈക്കിള്‍ ചവിട്ടുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതില്‍ ഹൃദയത്തിന് വളരെയധികം പങ്കുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഒന്നാണ് സൈക്ലിംഗ്. പതിവായി സൈക്ലിംഗ് ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും, ഹൃദയത്തെ ശക്തിപ്പെടുത്തുകയും, രക്തചംക്രമണം മെച്ചപ്പെടുത്തുകയും […]
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 3, ചൊവ്വാഴ്ച
◾https://dailynewslive.in/ സില്‍വര്‍ലൈന് ബദലായി ഇ ശ്രീധരന്‍ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദില്ലിയിലെത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ഇ ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ബദല്‍ പാത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ കേരളം ആവശ്യപ്പെട്ടു ഇ ശ്രീധരന്‍ ദില്ലിയില്‍ എത്തി കേന്ദ്രമന്ത്രിയെ കാണും , അതിന് ശേഷം കേന്ദ്രംകേരളത്തെ കേന്ദ്രം നിലപാട് അറിയിക്കും. അങ്കമാലി ശബരി റെയില്‍പ്പാത […]
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന, പവന് 72,640 രൂപ!
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഇന്ന് 72,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 9080 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് […]
ഗൂഗിള്‍ പിക്സല്‍ 10 സീരീസ് ഈ മാസമെത്തും
കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പിക്സല്‍ 9 സീരീസിന്റെ അപ്ഗ്രേഡ് ചെയ്ത മോഡല്‍ ആയ പിക്സല്‍ 10 സീരീസ് ഈ മാസം അവസാനം ഗൂഗിള്‍ ലോഞ്ച് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പിക്സല്‍ 9 സീരീസിന്റെ നവീകരിച്ച മോഡലില്‍ നാല് വേരിയന്റുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. സ്റ്റാന്‍ഡേര്‍ഡ് പിക്സല്‍ 10, പിക്സല്‍ 10 പ്രോ, പിക്സല്‍ 10 പ്രോ എക്സ്എല്‍, പിക്സല്‍ 10 പ്രോ ഫോള്‍ഡ്. നിരവധി ഫീച്ചറുകളുമായി വരുന്ന ഈ സീരീസ് പുതിയ ടെന്‍സര്‍ ജി 5 പ്രോസസര്‍ ആയിരിക്കും […]
ധനുഷ് നായകനായ ‘കുബേരനി’ലെ ഗാനമെത്തി
ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കുബേരനി’ലെ ഗാനമെത്തി. കഥ..കഥ..കഥൈ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ദേവി ശ്രീ പ്രസാദ് ആണ്. ഹൈഡ് കാര്‍ത്തി, കരീമുള്ള എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. വിവേകയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രം ജൂണ്‍ 20ന് തിയറ്ററുകളില്‍ എത്തും. നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിങ്ങനെ വലിയ താരനിരയുമായി എത്തുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നതെന്നാണ് വിവരം. ശേഖര്‍ കമ്മുലയാണ് സംവിധാനം. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് […]
പ്രഭാസ് നായകനായ ‘ദ് രാജാ സാബ്’ ഡിസംബര്‍ 5ന്
പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ദ് രാജാ സാബ്’ . ഡിസംബര്‍ 5 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ജൂണ്‍ 16 ന് ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരിലേക്കെത്തും. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുത്തന്‍ വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. ഹൊറര്‍ എന്റര്‍ടെയ്‌നറായ ‘ഹൊറര്‍ ഈസ് ദ് ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനുമായാണ് രാജാ സാബ് എത്തുന്നത്. അമാനുഷികമായ ചില ത്രില്ലിങ് നിമിഷങ്ങളും പ്രണയം നിറച്ച രംഗങ്ങളും അതിരുകളില്ലാത്ത സിനിമാറ്റിക് […]
ഇലക്ട്രിക് സ്‌കൂട്ടര്‍ വിഡ ഇസഡ് ഉടനെത്തും
ഹീറോ മോട്ടോകോര്‍പ്പ് ജൂലൈ ഒന്നിന് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഡ ഇസഡ് ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും. കമ്പനിയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള സ്‌കൂട്ടറാണിത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബജാജുമായും ടിവിഎസുമായി മത്സരിക്കാന്‍ ഒരുങ്ങിയാണ് കമ്പനി പുതിയ മോഡല്‍ ഇറക്കുന്നത്. ഇന്ത്യയില്‍ വിഡ വിഎക്സ്2 എന്ന പേരിലായിരിക്കും പുതിയ മോഡല്‍ വില്‍ക്കാന്‍ സാധ്യത. ഹീറോയുടെ നിലവിലെ വിഡ വി2 മോഡലിന്റെ വിലയായ 96,000ല്‍ താഴെയായിരിക്കും വില. 2025 ല്‍ ന്യൂഡല്‍ഹിയില്‍ […]
ഇറങ്ങിപ്പോക്കുകള്‍
സാധാരണ കാണും വിധമുള്ള ഒരു യാത്രാ ഗ്രന്ഥമല്ല ഇത്. ഓര്‍മ്മകളുടെ രേഖപ്പെടുത്തലുകളുമല്ല. അളവില്ലാത്ത സ്‌നേഹം സമ്മാനിച്ച പുസ്തകമാണിത്. അനേകം കഥകളും കവിതകളും ദര്‍ശനങ്ങളും ഉള്‍ക്കാഴ്ച്ചകളും വായനകളും അന്തമില്ലാത്ത തമാശകളും ചിരികളും പ്രകൃതി ധ്വാനങ്ങളും നിറഞ്ഞൊഴുകുന്ന പുസ്തകം. സെന്‍ ഗുരുക്കന്മാരും സൂഫി ഗായകരും പുസ്തകത്തെ ഊര്‍ജ്ജ സമ്പുഷ്ടമാക്കി. അജ്ഞേയതകളിലേക്കുള്ള സംക്രമണങ്ങള്‍. അജ്ഞേയത അസ്തിത്വത്തിന്റെ അടിസ്ഥാന ഭാവമാണല്ലോ. ഒരു വ്യക്തി അയാളുടെ സാധാരണതയില്‍ നിന്നും അസാധാരണത്വത്തിലേക്ക് ഉണര്‍ന്നുവരുന്നതിന്റെ സൂക്ഷ്മവിവരണങ്ങള്‍. ‘ഇറങ്ങിപ്പോക്കുകള്‍’. ധ്യാന്‍ തര്‍പ്പണ്‍. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില […]
പ്രോസ്റ്റേറ്റ് കാന്‍സര്‍, ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പുരുഷന്മാരില്‍ മലാശയത്തിനും മൂത്ര സഞ്ചിക്കും ഇടക്ക് കാണുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. സാധാരണ 60 കഴിഞ്ഞ പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാവുക. എന്നാല്‍ 50 കഴിഞ്ഞവരിലും പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടുവരുന്നുണ്ടെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. ജനിതകം, പ്രായം, ജീവിതശൈലി എന്നിവ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും ഭക്ഷണക്രമം പ്രോസ്റ്റേറ്റ് ആരോഗ്യത്തില്‍ ഒരു നിര്‍ണായക ഘടകമാണ്. ചില ഭക്ഷണങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ […]
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 3, ചൊവ്വാഴ്ച
◾https://dailynewslive.in/ കെ-റെയില്‍ അനുമതിക്കായി വീണ്ടും കേരളത്തിന്റെ ശ്രമം സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ദേശീയപാത തകര്‍ന്ന വിഷയത്തില്‍ നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും. ◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പോരിന് 12 സ്ഥാനാര്‍ത്ഥികള്‍. ഇടതു സ്ഥാനാര്‍ത്ഥി എന്‍ സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്ജും ഇന്നലെ പത്രിക […]
