പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ദ് രാജാ സാബ്’ . ഡിസംബര്‍ 5 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ജൂണ്‍ 16 ന് ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരിലേക്കെത്തും. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുത്തന്‍ വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. ഹൊറര്‍ എന്റര്‍ടെയ്നറായ ‘ഹൊറര്‍ ഈസ് ദ് ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനുമായാണ് രാജാ സാബ് എത്തുന്നത്. അമാനുഷികമായ ചില ത്രില്ലിങ് നിമിഷങ്ങളും പ്രണയം നിറച്ച രംഗങ്ങളും അതിരുകളില്ലാത്ത സിനിമാറ്റിക് അനുഭവവും ചിത്രലുണ്ടാകും. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തും. നിധി അഗര്‍വാള്‍, റിഥി കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
പ്രഭാസ് നായകനായ ‘ദ് രാജാ സാബ്’ ഡിസംബര്‍ 5ന്
