ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കുബേരനി’ലെ ഗാനമെത്തി. കഥ..കഥ..കഥൈ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ദേവി ശ്രീ പ്രസാദ് ആണ്. ഹൈഡ് കാര്‍ത്തി, കരീമുള്ള എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. വിവേകയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രം ജൂണ്‍ 20ന് തിയറ്ററുകളില്‍ എത്തും. നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിങ്ങനെ വലിയ താരനിരയുമായി എത്തുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നതെന്നാണ് വിവരം. ശേഖര്‍ കമ്മുലയാണ് സംവിധാനം. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സുനില്‍ നാരംഗ്, പുസ്കൂര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് കുബേര നിര്‍മ്മിക്കുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
ധനുഷ് നായകനായ ‘കുബേരനി’ലെ ഗാനമെത്തി
