കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പിക്സല്‍ 9 സീരീസിന്റെ അപ്ഗ്രേഡ് ചെയ്ത മോഡല്‍ ആയ പിക്സല്‍ 10 സീരീസ് ഈ മാസം അവസാനം ഗൂഗിള്‍ ലോഞ്ച് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പിക്സല്‍ 9 സീരീസിന്റെ നവീകരിച്ച മോഡലില്‍ നാല് വേരിയന്റുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. സ്റ്റാന്‍ഡേര്‍ഡ് പിക്സല്‍ 10, പിക്സല്‍ 10 പ്രോ, പിക്സല്‍ 10 പ്രോ എക്സ്എല്‍, പിക്സല്‍ 10 പ്രോ ഫോള്‍ഡ്. നിരവധി ഫീച്ചറുകളുമായി വരുന്ന ഈ സീരീസ് പുതിയ ടെന്‍സര്‍ ജി 5 പ്രോസസര്‍ ആയിരിക്കും വാഗ്ദാനം ചെയ്യുക. മഞ്ഞ, പര്‍പ്പിള്‍, കറുപ്പ്, പച്ച, ചാര, പോര്‍സലൈന്‍ വൈറ്റ് എന്നിവയുള്‍പ്പെടെ വിവിധ നിറങ്ങളില്‍ പുതിയ സീരീസ് ലഭ്യമാകും. ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഔറേലിയസ് എന്ന രഹസ്യനാമമുള്ള എഐ അസിസ്റ്റന്റ് നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉയര്‍ന്ന നിലവാരമുള്ള വ്യക്തിഗത അനുഭവം വാഗ്ദാനം ചെയ്യുമെന്ന് കരുതുന്ന പുതിയ എഐ അസിസ്റ്റന്റ് ഇതില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഗൂഗിള്‍ പിക്സല്‍ 10 സീരീസ് ഈ മാസമെത്തും
