പുരുഷന്മാരില് മലാശയത്തിനും മൂത്ര സഞ്ചിക്കും ഇടക്ക് കാണുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. സാധാരണ 60 കഴിഞ്ഞ പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാവുക. എന്നാല്‍ 50 കഴിഞ്ഞവരിലും പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടുവരുന്നുണ്ടെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. ജനിതകം, പ്രായം, ജീവിതശൈലി എന്നിവ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും ഭക്ഷണക്രമം പ്രോസ്റ്റേറ്റ് ആരോഗ്യത്തില്‍ ഒരു നിര്‍ണായക ഘടകമാണ്. ചില ഭക്ഷണങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങള്‍. ബീഫ്, പന്നിയിറച്ചി പോലുള്ളവ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍, പ്രത്യേകിച്ച് ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. റെഡ് മീറ്റ് കഴിക്കുന്നവര്‍ അതിന്റെ അളവു പരിമിതപ്പെടുത്തുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. കൊഴുപ്പ് അധികമായി അടങ്ങിയ പാല്, ചീസ്, വെണ്ണ, ക്രീം, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന പൂരിത കൊഴുപ്പുകളും ഹോര്‍മോണുകളും അടങ്ങിയിട്ടുണ്ട്. പായ്ക്കറ്റുകളില്‍ വാങ്ങുന്ന മാംസം, വെണ്ണ, ചീസ്, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ ട്രാന്‍സ് ഫാറ്റുകള്‍ ഉണ്ടാകാറുണ്ട്. ഈ അനാരോഗ്യകരമായ കൊഴുപ്പുകള്‍ ശരീര വീക്കം വര്‍ധിപ്പിക്കുകയും പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണത്തിലേക്കും പ്രോസ്റ്റേറ്റ് കാന്‍സര്‍ പോലെ ആരോഗ്യ സങ്കീര്‍ണതകളിലേക്കും നയിക്കാം. അമിതമായി മദ്യപിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പ്രോസ്റ്റേറ്റ് കാന്‍സര്‍, ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
