സാധാരണ കാണും വിധമുള്ള ഒരു യാത്രാ ഗ്രന്ഥമല്ല ഇത്. ഓര്‍മ്മകളുടെ രേഖപ്പെടുത്തലുകളുമല്ല. അളവില്ലാത്ത സ്നേഹം സമ്മാനിച്ച പുസ്തകമാണിത്. അനേകം കഥകളും കവിതകളും ദര്‍ശനങ്ങളും ഉള്‍ക്കാഴ്ച്ചകളും വായനകളും അന്തമില്ലാത്ത തമാശകളും ചിരികളും പ്രകൃതി ധ്വാനങ്ങളും നിറഞ്ഞൊഴുകുന്ന പുസ്തകം. സെന്‍ ഗുരുക്കന്മാരും സൂഫി ഗായകരും പുസ്തകത്തെ ഊര്‍ജ്ജ സമ്പുഷ്ടമാക്കി. അജ്ഞേയതകളിലേക്കുള്ള സംക്രമണങ്ങള്‍. അജ്ഞേയത അസ്തിത്വത്തിന്റെ അടിസ്ഥാന ഭാവമാണല്ലോ. ഒരു വ്യക്തി അയാളുടെ സാധാരണതയില്‍ നിന്നും അസാധാരണത്വത്തിലേക്ക് ഉണര്‍ന്നുവരുന്നതിന്റെ സൂക്ഷ്മവിവരണങ്ങള്‍. ‘ഇറങ്ങിപ്പോക്കുകള്‍’. ധ്യാന്‍ തര്പ്പണ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 261 രൂപ.
ഇറങ്ങിപ്പോക്കുകള്‍
