Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ആരോപണങ്ങളുമായി പിവി അൻവര്‍

സിപിഎം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വഞ്ചകൻ എന്നല്ലാതെ മുഖ്യമന്ത്രിയെ മറ്റെന്താണ് വിളിക്കുകയെന്ന് പി വി അൻവര്‍ ചോദിച്ചു. പിതാവിനെ പോലെ കണ്ടാണ് മുഖ്യമന്ത്രിയോടൊപ്പം നിന്നത്. എന്നാൽ, മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടിൽ വന്നതോടെയാണ് കച്ചവടം തുടങ്ങിയത് ഇതോടെ മുഖ്യമന്ത്രി കുടുംബനാഥനായി മാറി കൂടാതെ മുഖ്യമന്ത്രിയുടെ മകളെ ദുരുപയോഗം ചെയ്ത് പി. ശശി കച്ചവടം സജീവമാക്കി കയ്യും കാലും കെട്ടിയിട്ട സ്ഥിതിയിലാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിദേശരജ്യങ്ങളില്‍ വിശദീകരണം നല്‍കാനായി പോയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചിരിക്കുകയായിരുന്നു ആ ചിത്രം മാറ്റിയെടുക്കാനായി എന്നും ഇന്ത്യ ഒരു തരത്തിലും സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന നിലപാട് അറിയിച്ചുവെന്നും പാർട്ടികൾക്കിടയിൽ അനെെക്യമില്ലെന്ന നിലപാട് വ്യക്തമാക്കാനായി എത്രയും വേഗം പാർലമെൻറ് സമ്മേളനം വിളിച്ച് ചേർക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ മെഡിക്കൽ റെപ്രസെന്റേറ്റീവുകൾക്ക് വിലക്ക്

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ മെഡിക്കൽ റെപ്രസെന്റേറ്റീവുകൾക്ക് വിലക്ക്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) സുനിത ശർമ ഉത്തരവിറക്കി. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും മെഡിക്കൽ റെപ്രസെന്റേറ്റീവുമാർക്ക് ആശുപത്രികളിൽ വിലക്കേർപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ചികിത്സകൾ, മരുന്നുകൾ, ഉപകരണങ്ങൾ, പരിശോധന എന്നിവ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ കമ്പനി പ്രതിനിധികൾക്ക് ഇ-മെയിലിലൂടെയോ മറ്റ് എന്തെങ്കിലും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ ഡോക്ടർമാരെ അറിയിക്കാമെന്നും ഉത്തരവിൽ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂർ ചെങ്ങളായിയിൽ റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടു

കണ്ണൂർ ചെങ്ങളായിയിൽ ഇന്നലെ വൈകുന്നേരത്തോടെ റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടു. കാവുമ്പായി – കരിവെള്ളൂർ റോഡിൽ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് ഇവിടെയുണ്ടായത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് കുഴി ശ്രദ്ധയിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് ആദ്യം കണ്ടത്. ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററായി. റോഡ് ഉടനെ ബ്ലോക്ക് ചെയ്തെന്നും പ്രദേശവാസികൾ പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 4, ബുധനാഴ്ച

◾https://dailynewslive.in/ മോഹകപ്പില്‍ മുത്തമിട്ട് വിരാട് കോലിയും റോയല്‍ ചാലഞ്ചേഴ്സും. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടം നേടി റോയല്‍ ചാലഞ്ചേഴ്സ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സിന്റെ പോരാട്ടവീര്യത്തെ ടീം മികവുകൊണ്ട് മറികടന്നാണ് ബെംഗളൂരു കന്നിക്കിരീടം നേടിയത്. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ആറു റണ്‍സിനാണ് ബെംഗളൂരുവിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 43 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് […]

Posted inബിസിനസ്സ്

ഒന്നാ സ്ഥാനം വീണ്ടും തിരിച്ച് പിടിച്ച് എം.ആര്‍.എഫ്.

രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനം വീണ്ടും തിരിച്ച് പിടിച്ച് ടയര്‍ നിര്‍മാണ കമ്പനിയായ എം.ആര്‍.എഫ്. തുടര്‍ച്ചയായ ഓഹരി മുന്നേറ്റത്തിലൂടെയാണ് എം.ആര്‍.എഫ് എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ്സില്‍ നിന്ന് ആ നേട്ടം സ്വന്തമാക്കിയത്. വില 1,38,539 രൂപയിലേക്ക് കുതിച്ചുയര്‍ന്നതോടെയാണ് വീണ്ടും രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയായി എം.ആര്‍.എഫ് മാറിയത്. 52 ആഴ്ചയിലെ താഴ്ന്ന വിലയായ 1,02,124 രൂപയില്‍ നിന്നാണ് ഓഹരിയുടെ കുതിച്ചുകയറ്റും. കഴിഞ്ഞ ഒക്ടോബറിലാണ് എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രമെഴുതിക്കൊണ്ട് […]

Posted inവിനോദം

‘പിഡബ്ല്യുഡി’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

ഡ്രൈവിങ് ലൈസന്‍സിലും പാസ്‌പോര്‍ട്ടിലും ഉള്ളതുപോലെ വിവാഹ സര്‍ട്ടിഫിക്കറ്റിലും കാലാവധി നിര്‍ണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമ ‘പിഡബ്ല്യുഡി’ ട്രെയിലര്‍ റിലീസായി. ‘നമ്മുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ ഒരു എക്‌സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കില്‍ പുതുക്കാം.”ട്രെയിലറിലെ ഡയലോഗ് ആണിത്. വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനായ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കാണുമ്പോള്‍ കുശലം ചോദിക്കുന്നതുപോലെ ‘നിങ്ങളുടെ വിവാഹത്തിന്റെ കാലാവധി കഴിഞ്ഞോ?’ എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥ. സാറ ക്ലെയര്‍ മാര്‍ട്ടിനാണ് നായിക. കളര്‍ഫുള്‍ ഫ്രെയിമുകളുമായി ഊട്ടിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന […]

Posted inവിനോദം

‘സിന്നേഴ്സ്’ ഒടിടിയില്‍ റിലീസ് ചെയ്തു

ഹോളിവുഡ് ഹിറ്റ് ചിത്രം ‘സിന്നേഴ്സ്’ ഒടിടിയില്‍ റിലീസ് ചെയ്തു. ആമസോണ്‍ പ്രൈം വീഡിയോയിലും ബുക്ക് മൈഷോ സ്ട്രീമിലും ചിത്രം കാണാം. എന്നാല്‍, ഇന്ത്യയില്‍ റെന്റ് അടിസ്ഥാനത്തില്‍ മാത്രമേ ചിത്രം ലഭ്യമാകൂ. ഏപ്രില്‍ 18 ന് പുറത്തിറങ്ങിയ മൈക്കല്‍ ബി. ജോര്‍ദാന്‍ അഭിനയിച്ച ചിത്രം ആഗോള ഹിറ്റായി മാറിയിരുന്നു. നിലവില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെയാണ് ഒടിടിയില്‍ എത്തുന്നത്. എന്നാല്‍ റെന്റ് അടിസ്ഥാനത്തിലാണ്. […]

Posted inഓട്ടോമോട്ടീവ്

ഇന്ദ്രനീല നിറത്തില്‍ മസാര എഡിഷന്‍

ആകെ മൊത്തം ടോട്ടല്‍ സ്പെഷലാണ് റേഞ്ച് റോവര്‍ എസ്വി മസാര എഡിഷന്‍. ലോകമാകെ 12 യൂണിറ്റുകള്‍ മാത്രം പുറത്തിറക്കുന്ന ഈ അപൂര്‍വ വാഹനം ഇന്ത്യയിലും പുറത്തിറക്കി. 4.99 കോടി രൂപ എക്സ് ഷോറൂം വിലയുള്ള ഈ റേഞ്ച് റോവര്‍ വാഹനത്തിന് ഒരു ഇന്ത്യന്‍ കണക്ഷനുമുണ്ട്. ഹിമാലയന്‍ മല നിരകളില്‍ കണ്ടു വരുന്ന ഇന്ദ്രനീലത്തിന്റെ നിറത്തിലായിരിക്കും ഈ റേഞ്ച് റോവര്‍ എത്തുക. റേഞ്ച് റോവര്‍ എസ്വി മസാര എഡിഷനില്‍ പുറത്തിറങ്ങുന്ന 12 വാഹനങ്ങള്‍ക്ക് മാത്രമേ ഈ നിറം നല്‍കൂ […]

Posted inപുസ്തകങ്ങൾ

ദൈവികം

മഹാനഗരങ്ങള്‍ ജീവിതത്തിന്റെ വിവിധ അടരുകളുടെ സാകല്യമാണ്. മറഞ്ഞിരിക്കുന്ന ദൈവങ്ങളെക്കാള്‍ പ്രത്യക്ഷദൈവങ്ങള്‍ക്കു മഹാനഗരത്തില്‍ സ്വീകാര്യത കൂടുതലാണ്. ബോംബെ നഗരത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഒരു യുവാവ് സന്ധിക്കുന്ന മനുഷ്യ സന്ദര്‍ഭങ്ങളാണ് ദൈവികം. ദൈവം എന്ന സങ്കല്‍പ്പത്തിന്റെ ഭൗതിക തലമാണ് ഈ നോവല്‍ പ്രതിപാദിക്കുന്നത്. ‘ദൈവികം’. കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 285 രൂപ.