സിപിഎം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വഞ്ചകൻ എന്നല്ലാതെ മുഖ്യമന്ത്രിയെ മറ്റെന്താണ് വിളിക്കുകയെന്ന് പി വി അൻവര്‍ ചോദിച്ചു. പിതാവിനെ പോലെ കണ്ടാണ് മുഖ്യമന്ത്രിയോടൊപ്പം നിന്നത്. എന്നാൽ, മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടിൽ വന്നതോടെയാണ് കച്ചവടം തുടങ്ങിയത് ഇതോടെ മുഖ്യമന്ത്രി കുടുംബനാഥനായി മാറി കൂടാതെ മുഖ്യമന്ത്രിയുടെ മകളെ ദുരുപയോഗം ചെയ്ത് പി. ശശി കച്ചവടം സജീവമാക്കി കയ്യും കാലും കെട്ടിയിട്ട സ്ഥിതിയിലാണ് മുഖ്യമന്ത്രി മകളെ ആറ് മാസം ജയിലിലടക്കുന്നെങ്കിൽ ജയിലിലടക്കട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാൽ തീരുന്ന വിഷയമേ ഇവിടെയുള്ളൂവെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ആരോപണങ്ങളുമായി പിവി അൻവര്‍
