പ്രതിപക്ഷ നേതാവ് ദേഹത്തു വീണ ചാണകമാണെന്നും രമേശ് ചെന്നിത്തലയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മുഖത്ത് ചാണകം തേക്കുകയാണെന്നും പി വി അൻവർ. പ്രതിപക്ഷ നേതാവിന്റെ അഹങ്കാരവും ജനങ്ങളെ ഇകഴ്ത്തുന്നതും ജനങ്ങൾ തന്നെ വിലയിരുത്തട്ടെയെന്നും, വി.എസ്.ജോയിയോട് വിരോധമുണ്ടെങ്കിൽ എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ക്രൈസ്തവ സഭ അംഗവുമായ ഒ.ടി ജെയിംസിനെ സ്ഥാനാർത്ഥിയാക്കാമെന്ന് പറഞ്ഞു എന്നാൽ അതിനു ആര്യാടൻ ഷൗക്കത്ത് വഴങ്ങിയില്ലെന്നും പി.വി.അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കുറിച്ച് ഇനി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അൻവർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിന്റെ അഹങ്കാരവും ജനങ്ങളെ ഇകഴ്ത്തുന്നതും ജനങ്ങൾ തന്നെ വിലയിരുത്തട്ടെയെന്ന് അൻവർ
