മിതമായ കാപ്പി ഉപയോഗം സ്ത്രീകളില്‍ ആരോഗ്യകരമായ വാര്ദ്ധക്യത്തിന് സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഒര്‍ലാന്‍ഡോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷന്റെ വാര്‍ഷിക ന്യൂട്രീഷന്‍ 2025 സമ്മേഷനത്തില്‍ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മധ്യവയസിലും തുടരുന്ന കാപ്പി കുടി ശീലം സ്ത്രീകളെ വര്‍ദ്ധക്യത്തില്‍ മാനസികമായും ശാരീരികമായും ശക്തരായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 70 വയസോ അതില്‍ കൂടുതലോ ജീവിക്കുക, 11 പ്രധാന വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തനാകുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുക, നല്ല മാനസികാരോഗ്യം ഉണ്ടായിരിക്കുക, വൈജ്ഞാനിക വൈകല്യം പ്രകടിപ്പിക്കാതിരിക്കുക, ഓര്‍മക്കുറവ് കാണിക്കാതിരിക്കുക എന്നിവയാണ് ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന്റെ സൂചനകള്‍. കാപ്പി, ചായ, കോള, ഡീകഫീന്‍ ചെയ്ത കാപ്പി തുടങ്ങിയ കഫീന്‍ കൂടുതലായി ഉപയോഗിക്കുന്നവരുടെ ഉപഭോഗം ഉള്‍പ്പെടുന്ന സാധുതയുള്ള ഭക്ഷണ ആവൃത്തി ചോദ്യാവലി ഉപയോഗിച്ചാണ് ഗവേഷകര്‍ കഫീന്‍ ഉപഭോഗം വിലയിരുത്തിയത്. ഇതില്‍ ‘ആരോഗ്യമുള്ളവര്‍’ സാധാരണയായി പ്രതിദിനം ശരാശരി 315 മില്ലിഗ്രാം കഫീന്‍ (മൂന്ന് കപ്പ് വരെ) ഉപയോഗിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. കഫീന്‍ അടങ്ങി ചായ, കോള, പോലുള്ളവയില്‍ നിന്ന് കാപ്പി മാത്രമാണ് ഈ ഗുണം കാണിച്ചതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കാപ്പിയിലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ അതുല്യമായ സംയോജനമാകാന്‍ ഇതിന് പിന്നിലെന്ന് ഗവേഷകര്‍ പറയുന്നു. 50 വയസിനിടയില്‍, പതിവ് വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലി ഒഴിവാക്കല്‍ തുടങ്ങിയ മറ്റ് ആരോഗ്യകരമായ പെരുമാറ്റങ്ങള്ക്കൊപ്പം ദിവസവും മിതമായുള്ള കാപ്പി ഉപഭോഗം സ്ത്രീകളില്‍ സംരക്ഷണ ഗുണങ്ങള്‍ നല്‍കുമെന്നും മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ വാര്‍ദ്ധക്യം പ്രാപിക്കാന്‍ സഹായിക്കുമെന്നും പഠനത്തിന് നേതൃത്വം വഹിച്ചവര്‍ പറയുന്നു.
മിതമായ കാപ്പി ഉപയോഗം സ്ത്രീകളെ ശക്തരാക്കുന്നു
