കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ മെഡിക്കൽ റെപ്രസെന്റേറ്റീവുകൾക്ക് വിലക്ക്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) സുനിത ശർമ ഉത്തരവിറക്കി. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും മെഡിക്കൽ റെപ്രസെന്റേറ്റീവുമാർക്ക് ആശുപത്രികളിൽ വിലക്കേർപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ചികിത്സകൾ, മരുന്നുകൾ, ഉപകരണങ്ങൾ, പരിശോധന എന്നിവ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ കമ്പനി പ്രതിനിധികൾക്ക് ഇ-മെയിലിലൂടെയോ മറ്റ് എന്തെങ്കിലും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ ഡോക്ടർമാരെ അറിയിക്കാമെന്നും ഉത്തരവിൽ പറയുന്നു.
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ മെഡിക്കൽ റെപ്രസെന്റേറ്റീവുകൾക്ക് വിലക്ക്
