രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനം വീണ്ടും തിരിച്ച് പിടിച്ച് ടയര്‍ നിര്‍മാണ കമ്പനിയായ എം.ആര്.എഫ്. തുടര്‍ച്ചയായ ഓഹരി മുന്നേറ്റത്തിലൂടെയാണ് എം.ആര്.എഫ് എല്‍സിഡ് ഇന്വെസ്റ്റ്മെന്റ്സില് നിന്ന് ആ നേട്ടം സ്വന്തമാക്കിയത്. വില 1,38,539 രൂപയിലേക്ക് കുതിച്ചുയര്‍ന്നതോടെയാണ് വീണ്ടും രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയായി എം.ആര്.എഫ് മാറിയത്. 52 ആഴ്ചയിലെ താഴ്ന്ന വിലയായ 1,02,124 രൂപയില്‍ നിന്നാണ് ഓഹരിയുടെ കുതിച്ചുകയറ്റും. കഴിഞ്ഞ ഒക്ടോബറിലാണ് എല്‍സിഡ് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രമെഴുതിക്കൊണ്ട് എം.എആര്‍.എഫില്‍ നിന്ന് ആദ്യമായി ആ നേട്ടം പിടിച്ചെടുത്തത്. ഇപ്പോള്‍ എം.ആര്.എഫ് നേടിയതു പോലെ ഓഹരി വില തുടര്‍ച്ചയായി മുന്നേറ്റത്തിലായതല്ല എല്‍സിഡിനെ ആ നേട്ടത്തിലെത്തിച്ചത്. 2024 ഒക്ടോബര്‍ 29ന് ബി.എസ്.ഇ.യില്‍ നടന്ന സ്പെഷ്യല്‍ കോള്‍ ഓക്ഷന് ആയിരുന്നു എല്‍സിഡിന് അവസരമൊരുക്കിയത്. അഞ്ച് വര്‍ഷം മുമ്പ് 74,573 രൂപയായിരുന്ന ഓഹരി വിലയാണ് ഇപ്പോള്‍ 1,38,100 രൂപയില്‍ എത്തി നില്‍ക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയത് 117.39 ശതമാനം നേട്ടമാണ്. ആദ്യമായി ഒരു ലക്ഷം രൂപ കടക്കുന്ന ആദ്യ ഓഹരിയുമാണ് എം.ആര്.എഫ്. 2023 ജൂണിലായിരുന്നു ആ നേട്ടം.
ഒന്നാ സ്ഥാനം വീണ്ടും തിരിച്ച് പിടിച്ച് എം.ആര്.എഫ്.
