ഡ്രൈവിങ് ലൈസന്‍സിലും പാസ്പോര്‍ട്ടിലും ഉള്ളതുപോലെ വിവാഹ സര്‍ട്ടിഫിക്കറ്റിലും കാലാവധി നിര്‍ണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമ ‘പിഡബ്ല്യുഡി’ ട്രെയിലര്‍ റിലീസായി. ‘നമ്മുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ ഒരു എക്സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കില്‍ പുതുക്കാം.”ട്രെയിലറിലെ ഡയലോഗ് ആണിത്. വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനായ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കാണുമ്പോള്‍ കുശലം ചോദിക്കുന്നതുപോലെ ‘നിങ്ങളുടെ വിവാഹത്തിന്റെ കാലാവധി കഴിഞ്ഞോ?’ എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥ. സാറ ക്ലെയര്‍ മാര്‍ട്ടിനാണ് നായിക. കളര്‍ഫുള്‍ ഫ്രെയിമുകളുമായി ഊട്ടിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് പിഡബ്ല്യുഡി. ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ജോ ജോസഫ് നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവ് സിനോയ് ജോസഫാണ്.
‘പിഡബ്ല്യുഡി’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി
