ഹോളിവുഡ് ഹിറ്റ് ചിത്രം ‘സിന്നേഴ്സ്’ ഒടിടിയില്‍ റിലീസ് ചെയ്തു. ആമസോണ്‍ പ്രൈം വീഡിയോയിലും ബുക്ക് മൈഷോ സ്ട്രീമിലും ചിത്രം കാണാം. എന്നാല്‍, ഇന്ത്യയില്‍ റെന്റ് അടിസ്ഥാനത്തില്‍ മാത്രമേ ചിത്രം ലഭ്യമാകൂ. ഏപ്രില്‍ 18 ന് പുറത്തിറങ്ങിയ മൈക്കല്‍ ബി. ജോര്‍ദാന്‍ അഭിനയിച്ച ചിത്രം ആഗോള ഹിറ്റായി മാറിയിരുന്നു. നിലവില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെയാണ് ഒടിടിയില്‍ എത്തുന്നത്. എന്നാല്‍ റെന്റ് അടിസ്ഥാനത്തിലാണ്. ഈ സിനിമ പതിവ് സബ്സ്ക്രിപ്ഷന്റെ ഭാഗമല്ല. രണ്ട് പ്ലാറ്റ്ഫോമുകളിലും ഇത് കാണുന്നതിന് കാഴ്ചക്കാര്‍ 499 രൂപ നല്‍കേണ്ടതുണ്ട്. ചിത്രത്തിന്റെ ബ്ലൂറേ പതിപ്പ് അടുത്ത മാസം എട്ടിനാണ് പുറത്തിറങ്ങുന്നത്. സിന്നേഴ്സില്‍ മൈക്കല്‍ ബി. ജോര്‍ദാനെ കൂടാതെ മൈല്‍സ് കാറ്റണ്, ജാക്ക് ഒ’കോണല്‍, വുന്മി മൊസാകു, ജെയ്മി ലോസണ്, ഒമര്‍ ബെന്‍സണ്‍ മില്ലര്‍, ലി ജുന് ലി എന്നിവരും അഭിനയിക്കുന്നുണ്ട്.
‘സിന്നേഴ്സ്’ ഒടിടിയില്‍ റിലീസ് ചെയ്തു
