Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിൽ പി വി അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചത്. സംസ്ഥാനത്തെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന് സ്വയം വെളിപ്പെടുത്തലിലാണ് അൻവറിനെതിരെ പൊലീസ് കേസെടുത്തത്. സൈബർ ക്രൈം നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്.  

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പാർലമെൻറ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ്12 വരെ നടക്കും. ഇന്ത്യാ പാകിസ്ഥാൻ സംഘർഷം, ഓപ്പറേഷൻ സിന്ദൂർ എന്നിവ വിശദീകരിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടത് പോലെ പ്രത്യേക സമ്മേളനം ഉണ്ടാകുമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.   മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം കോൺഗ്രസ് നിലമ്പൂരിൽ ചർച്ചാവിഷയമാക്കും. മുഖ്യമന്ത്രി മാത്രമല്ല എ വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവർത്തിച്ച് അപമാനിച്ചതായി […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന, പവന് 72,720 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 72,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് വര്‍ധിച്ചത്. 9090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 […]

Posted inടെക്നോളജി

ഇനി ചാറ്റ് ചെയ്യാന്‍ നമ്പര്‍ വേണമെന്നില്ല!

ഉപയോക്താക്കള്‍ക്ക് നിര്‍ണായാകമായ സ്വകാര്യത ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്സ്ആപ്പ്. ഉപയോക്തൃനാമങ്ങള്‍ സൃഷ്ടിച്ച് ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പറുകള്‍ മറയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഐഒഎസിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാം. റിപ്പോര്‍ട്ട് അനുസരിച്ച്, തിരിച്ചറിയലിന്റെ പ്രാഥമിക മാര്‍ഗമായി വാട്സ്ആപ്പ് ഇനി ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കില്ല. പകരം, ഒരു ഉപയോക്തൃനാമം തെരഞ്ഞെടുക്കാം. ഇത് അക്കങ്ങളോ ചിഹ്നങ്ങളോ മാത്രം ഉള്‍ക്കൊള്ളുന്ന ഉപയോക്തൃനാമങ്ങളുടെ ഉപയോഗം തടയും. ചെറിയ അക്ഷരങ്ങള്‍ […]

Posted inവിനോദം

‘ആഭ്യന്തര കുറ്റവാളി’യിലെ ‘താരം താരിടും’ ഗാനം

ആസിഫ് അലി നായകനാകുന്ന ചിത്രം ‘ആഭ്യന്തര കുറ്റവാളി’യിലെ ‘താരം താരിടും’ ഗാനം റിലീസായി. ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ ആലാപനം സൂരജ് സന്തോഷാണ്. മനു മഞ്ജിത്താണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തും. കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തില്‍ തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് നായികമാര്‍. […]

Posted inവിനോദം

‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ചിത്രത്തിലെ ഗാനം

അനശ്വര രാജന്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. എസ് വിപിന്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ‘സാമ്പ്രാണി പെണ്‍തിരി..’ എന്ന വരികളോടെ തുടങ്ങുന്ന വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വുള്‍ഫ്, തല, അന്താക്ഷരി, ജയ ജയ ജയ ജയ ഹേ, വാഴ, ഗുരുവായൂര്‍ അമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെയും ഏറെ വ്യത്യസ്തമായ ഗാനങ്ങളുമായി സംഗീതത്തില്‍ പുതുവഴികള്‍ തീര്‍ത്ത അങ്കിത് മേനോന്‍ ഇത്തവണയും തന്റെ സംഗീതത്തിന്റ മാജിക്ക് പ്രേക്ഷകര്‍ക്ക് […]

Posted inഓട്ടോമോട്ടീവ്

ടാറ്റ ഹാരിയര്‍ ഇവി വിപണിയില്‍

ടാറ്റ ഹാരിയര്‍ ഇവി വിപണിയില്‍, വില 21.49 ലക്ഷം രൂപ മുതല്‍. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയര്‍ന്ന വാഹനമാണ് ഹാരിയര്‍ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓള്‍ വീല്‍ ഡ്രൈവ് വാഹനവും ഹാരിയര്‍ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്. നിലവില്‍ ഒരു മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 627 കിലോമീറ്റര്‍ ചാര്‍ജ് നല്‍കുന്ന വാഹനത്തിന് 250 കിലോമീറ്റര്‍ […]

Posted inപുസ്തകങ്ങൾ

അശ്വത്മാവ്

കുഞ്ഞുണ്ണി വിമതനാണ്. എന്നാല്‍ വിപ്ലവകാരിയല്ല. അയാളുടെ ലംഘനങ്ങള്‍ ബോധപൂര്‍വ്വം എന്നതിനെക്കാള്‍ അബോധപൂര്‍വ്വം ആണ്. അയാള്‍ ബ്രാഹ്മണ്യത്തിന്റെ ഉറച്ച പര്‍വ്വതത്തില്‍നിന്നും തെറിച്ചുപോയ ഒരു കല്ലാണ്. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന വി.ടി.യുടെ ആഹ്വാനം അയാളുടെ മനസ്സിന്റെ പശ്ചാത്തലത്തിലുണ്ട്. അവതാരിക: പി.എന്‍. ഗോപീകൃഷ്ണന്‍, പഠനം: സി.എസ്. വെങ്കിടേശ്വരന്‍. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ കെ.ആര്‍. മോഹനന്റെ ‘അശ്വത്ഥാമാവ് ‘ എന്ന സിനിമയ്ക്കാധാരമായ നോവല്‍. ‘അശ്വത്മാവ്’. മാടമ്പ് കുഞ്ഞുകുട്ടന്‍. ഡിസി ബുക്‌സ്. വില 171 രൂപ.  

Posted inആരോഗ്യം

മിതമായ കാപ്പി ഉപയോഗം സ്ത്രീകളെ ശക്തരാക്കുന്നു

മിതമായ കാപ്പി ഉപയോഗം സ്ത്രീകളില്‍ ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഒര്‍ലാന്‍ഡോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷന്റെ വാര്‍ഷിക ന്യൂട്രീഷന്‍ 2025 സമ്മേഷനത്തില്‍ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മധ്യവയസിലും തുടരുന്ന കാപ്പി കുടി ശീലം സ്ത്രീകളെ വര്‍ദ്ധക്യത്തില്‍ മാനസികമായും ശാരീരികമായും ശക്തരായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 70 വയസോ അതില്‍ കൂടുതലോ ജീവിക്കുക, 11 പ്രധാന വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തനാകുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുക, നല്ല മാനസികാരോഗ്യം ഉണ്ടായിരിക്കുക, വൈജ്ഞാനിക […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രതിപക്ഷ നേതാവിന്‍റെ അഹങ്കാരവും ജനങ്ങളെ ഇകഴ്ത്തുന്നതും ജനങ്ങൾ തന്നെ വിലയിരുത്തട്ടെയെന്ന് അൻവർ

പ്രതിപക്ഷ നേതാവ് ദേഹത്തു വീണ ചാണകമാണെന്നും രമേശ് ചെന്നിത്തലയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മുഖത്ത് ചാണകം തേക്കുകയാണെന്നും പി വി അൻവർ. പ്രതിപക്ഷ നേതാവിന്‍റെ അഹങ്കാരവും ജനങ്ങളെ ഇകഴ്ത്തുന്നതും ജനങ്ങൾ തന്നെ വിലയിരുത്തട്ടെയെന്നും, വി.എസ്‌.ജോയിയോട് വിരോധമുണ്ടെങ്കിൽ എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ക്രൈസ്തവ സഭ അംഗവുമായ ഒ.ടി ജെയിംസിനെ സ്ഥാനാർത്ഥിയാക്കാമെന്ന് പറഞ്ഞു എന്നാൽ  അതിനു ആര്യാടൻ ഷൗക്കത്ത് വഴങ്ങിയില്ലെന്നും പി.വി.അൻവർ പറഞ്ഞു.  പ്രതിപക്ഷ നേതാവിനെക്കുറിച്ച് ഇനി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അൻവർ കൂട്ടിച്ചേർത്തു.