വടിവേലു, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘മാരീചന്റെ’ ടീസര്‍ പുറത്തെത്തി. വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഒരു ഫീല്‍ ഗുഡ് ചിത്രം പോലെ തോന്നിപ്പിച്ച് സസ്‌പെന്‍സിന്റേതായ മൂഡ് സൃഷ്ടിക്കുന്നതാണ് പുറത്തെത്തിയിരിക്കുന്ന 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. റോഡ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസറിന്റെ ഏറിയ ഭാഗത്തും ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന ഫഹദിന്റെയും വടിവേലുവിന്റെയും കഥാപാത്രങ്ങളാണ്. ഇവര്‍ക്കൊപ്പം കോവൈ […]
കിയ കാരന്‍സ് ക്ലാവിസ് ജൂലൈയില്‍ എത്തും
കിയ ഇന്ത്യ പുതുതായി പുറത്തിറക്കിയ കാരന്‍സ് ക്ലാവിസ് മൂന്ന്-വരി എംപിവിയുടെ ഇലക്ട്രിക് പതിപ്പ് 2025 ജൂലൈയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ട്. ലോഞ്ചിന് തൊട്ടുപിന്നാലെ ബുക്കിംഗുകള്‍ ആരംഭിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഞ്ച് സമയത്ത് ഔദ്യോഗിക വിവരങ്ങള്‍ പ്രഖ്യാപിക്കും. 42കിലോവാട്ട്അവര്‍, 51.4കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ വരുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കുമായി കിയ ക്ലാവിസ് ഇവി അതിന്റെ പവര്‍ട്രെയിന്‍ പങ്കിടുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെറിയ ബാറ്ററി പായ്ക്ക് 390 കിലോമീറ്റര്‍ എംഐഡിസി റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. […]
എന്റെ മയ്യഴി
ഒരു നേതാവിനെ അറിയുവാന്‍ അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ആ നേതാവിന്റെ നാട്ടിലൂടെ ഒന്ന് നടന്നാല്‍ മതി. അല്പനേരം മയ്യഴിയിലൂടെ ഒന്ന് ചുറ്റിനടന്നാല്‍ മനസ്സിലാകും ഇ. വത്സരാജ് ഈ നാടിനുവേണ്ടി എന്തെല്ലാം ചെയ്തുവെന്ന്. മയ്യഴിയില്‍ വത്സരാജിന്റെ കൈയൊപ്പുകള്‍ പതിയാത്ത ഇടങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അപ്രിയസത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ഇ. വത്സരാജ് ഒരിക്കലും മടിക്കാറില്ല. ഈ പുസ്തകത്തിലും അതുണ്ട്. ‘എന്റെ മയ്യഴി’. ഇ. വത്സരാജ്. ഡിസി ബുക്‌സ്. വില 617 രൂപ.
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് വ്യായാമം
തലച്ചോറിന്റെ ആരോഗ്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗം വ്യായാമമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യായാമം ചെയ്യുന്നതിന് പിന്നാലെ ന്യൂറോട്രാന്‍മിറ്ററുകളായ ഡോപ്പമിന്‍, സെറാട്ടോണിന്‍ തുടങ്ങിയവ സജീവമാവുകയും ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നടത്തം, ജോഗിങ് പോലുള്ള സാധാരണ എയറോബിക് വ്യായാമം ഹൃദയാരോഗ്യത്തെ മാത്രമല്ല, തലച്ചോറിന് മുന്‍വശത്തായി കാണപ്പെടുന്ന, ദീര്‍ഘകാല ഓര്‍മശക്തിക്കും ചിന്താശേഷിക്കും കാരണമായ ഹിപ്പോകാമ്പസ് മേഖലയെ വികസിപ്പിക്കുകയും ചെയ്യുന്നു. ചെറിയ തോതിലുള്ള വ്യായാമം പോലും ഏകാഗ്രതയും ശ്രദ്ധയും പ്രതികരണ ശേഷിയും വര്‍ധിപ്പിക്കാന്‍ സഹായിക്കും. അത്തരത്തില്‍ വര്‍ധിക്കുന്ന […]
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടികളെ ചൊല്ലി വീണ്ടും വിവാദം
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടികളെ ചൊല്ലി വീണ്ടും വിവാദം. റിപ്പോർട്ടിന്മേൽ എന്ത് നടപടി എടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട പാർവ്വതി തിരുവോത്തിനെ ഭാഗ്യലക്ഷ്മിയും മാല പാർവ്വതിയും വിമർശിച്ചു. അന്വേഷണ സംഘവുമായി സഹകരിക്കാത്ത പാർവ്വതി സർക്കാറിനെ വിമർശിച്ചത് ന്യായമല്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ വിമർശനം. റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ വാർത്താസമ്മേളനം നടത്തി വിശദീകരിക്കുമെന്നാണ് സാംസ്ക്കാരിക മന്ത്രിയുടെ പ്രതികരണം.
അണികളും നേതാക്കളും ഇത്രയും ആവേശത്തിൽ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് കെ സുധാകരൻ
അണികളും നേതാക്കളും ഇത്രയും ആവേശത്തിൽ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് കെ സുധാകരൻ. അൻവർ ഒരു ഘടകമായി നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ലെന്നും സുധാകരൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിൽ അൻവറെ എത്തിക്കുന്നത് അവസാന നിമിഷത്തിലാണ് പരാജയപ്പെട്ടത്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിനെ അൻവർ അനുകൂലിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ നീക്കം പരാജയപ്പെടുകയായിരുന്നു .അൻവർ രാഷ്ട്രീയ രംഗത്ത് ഉയർന്നു വരേണ്ട ആളായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.
പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക്
പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് (എഡിബി). തീവ്രവാദത്തിന് ധനസഹായം നൽകിയ ചരിത്രമുള്ള അയൽരാജ്യത്തിന് ഒരു തരത്തിലുള്ള സഹായവും നൽകുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് ഒരു ബില്യൺ ഡോളറിന്‍റെ (ഏകദേശം 8,500 കോടി രൂപ) പാക്കേജ് പാകിസ്ഥാന് ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സഹായവും ലഭിച്ചിട്ടുള്ളത്.
ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു പെൺകുട്ടിയും
ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു പെൺകുട്ടിയും. 14കാരിയായ ദിവ്യാംശിയാണ് മരിച്ചത്. അപകടത്തിൽ ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ജനക്കൂട്ടം നിയന്ത്രിക്കാനാകുന്നതിലുമപ്പുറമായിരുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു
ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഡോ രത്തൻ യു കേൾക്കർ ഐഎഎസ് അറിയിച്ചു. അതിശക്തമായ മത്സരമായിരിക്കും നിലമ്പൂരിൽ സ്ഥാനാർത്ഥികൾ കാഴ്ച്ചവെക്കുക. ഭരണമാറ്റമോ തുടർഭരണമോ എന്നതാണ് ഇതിൽ പ്രധാനം. കോൺഗ്രസിൻ്റെ ആര്യാടൻ ഷൗക്കത്തും, എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജും, പിവി അൻവറും ബിജെപി സ്ഥാനാർത്ഥിയായി മോഹൻ ജോർജും കളത്തിലുണ്ട്.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി ബാധകമാണ്. കാർത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എൽ പി സ്കൂളിനും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
