ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടികളെ ചൊല്ലി വീണ്ടും വിവാദം. റിപ്പോർട്ടിന്മേൽ എന്ത് നടപടി എടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട പാർവ്വതി തിരുവോത്തിനെ ഭാഗ്യലക്ഷ്മിയും മാല പാർവ്വതിയും വിമർശിച്ചു. അന്വേഷണ സംഘവുമായി സഹകരിക്കാത്ത പാർവ്വതി സർക്കാറിനെ വിമർശിച്ചത് ന്യായമല്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ വിമർശനം. റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ വാർത്താസമ്മേളനം നടത്തി വിശദീകരിക്കുമെന്നാണ് സാംസ്ക്കാരിക മന്ത്രിയുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടികളെ ചൊല്ലി വീണ്ടും വിവാദം
