കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികള്‍ നികുതിയായി സര്‍ക്കാരിലേക്ക് അടച്ചത് റെക്കോഡ് തുക. 74,945 കോടി രൂപയാണ് സാമ്പത്തികവര്‍ഷം സര്‍ക്കാരിന് നികുതിയായി ലഭിച്ചത്. മുന്‍ വര്‍ഷത്തെ 58,104 കോടിയില്‍ നിന്ന് 29 ശതമാനം വര്‍ധന. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി സിമന്റ് ലിമിറ്റഡ്, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളാണ് അദാനി ഗ്രൂപ്പില്‍ നിന്ന് കൂടുതല്‍ നികുതി നല്കിയത്. കഴിഞ്ഞ […]
നത്തിങ് ഫോണ്‍ 3 ജൂലൈ ഒന്നിന് എത്തും
പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്, ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു. നത്തിങ് ഫോണ്‍ 3 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണിന്റെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചു. ജൂലൈ ഒന്നിന് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ. ഫോണില്‍ ‘പ്രീമിയം മെറ്റീരിയലുകള്‍’ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ ‘ആദ്യത്തെ യഥാര്‍ത്ഥ ഫ്ലാഗ്ഷിപ്പ്’ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും […]
‘ബെന്‍സി’ല്‍ സൂപ്പര്‍ വില്ലനായി നിവിന്‍ പോളി
കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കമിട്ട സിനിമാറ്റിക് യൂണിവേഴ്സായ എല്‍ സി യുവിലെ അടുത്ത ചിത്രം ‘ബെന്‍സി’ല്‍ സൂപ്പര്‍ വില്ലനായി നിവിന്‍ പോളി, നിവിന്‍ പോളിയുടെ ക്യാരക്ടര്‍ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. വാള്‍ട്ടര്‍ എന്ന് പേരുള്ള സ്‌റ്റൈലിഷ് വില്ലന്‍ റോളിലാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്. ശരീരം മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു സ്വര്‍ണ്ണ പല്ലും വെച്ച് ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്ന് കാരക്ടര്‍ വിഡിയോയില്‍ കാണാം. ഗൗതം രാമചന്ദ്രന്‍ ഒരുക്കിയ റിച്ചി, റാം […]
‘മെട്രോ ഇന്‍ ദിനോ’ ട്രെയിലര്‍
അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം ‘മെട്രോ ഇന്‍ ദിനോ’ ട്രെയിലര്‍ എത്തി. 2007ല്‍ റിലീസ് ചെയ്ത ‘ലൈഫ് ഇന്‍ എ മെട്രോ’ സിനിമയുടെ അതേ ശ്രേണിയിലുള്ള സിനിമയാണിത്. ആദിത്യ റോയ് കപൂര്‍, സാറ അലിഖാന്‍, പങ്കജ് തൃപാഠി, അലി ഫസല്‍, ഫാത്തിമ സന ഖാന്‍, കൊങ്കണ സെന്‍, അനുപം േഖര്‍, നീന ഗുപ്ത എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കഥയും തിരക്കഥയും അനുരാഗിന്റേതാണ്. സംഗീതം പ്രീതം. ടി സീരിസ് ആണ് നിര്‍മാണം. ചിത്രം ജൂലൈ നാലിനു […]
റിസ്ത ഒരു ലക്ഷം വിറ്റ് ഏഥര്‍ എനര്‍ജി
ഏഥറില്‍ നിന്നും ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തിലേക്കുള്ള മോഡലായാണ് റിസ്തയെ 2024 ഏപ്രില്‍ ആറിന് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇറങ്ങിയ വാഹനം ഒരു ലക്ഷം വിറ്റു. 2024 ജൂലൈ മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 99,691 യൂണിറ്റ് റിസ്തകളാണ് വിറ്റത്. ഒരു ലക്ഷം തികക്കാന്‍ വേണ്ട 309 യൂണിറ്റുകള്‍ മെയ് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ തന്നെ വിറ്റുപോയി. 2024 ജൂലൈ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 89,639 റിസ്ത ഇ സ്‌കൂട്ടറുകളാണ് ഏഥര്‍ വിറ്റത്. […]
കുറുവദേശം
കുറുവദേശത്തിന്റെ പഴമ്പുരാണം അങ്ങനെ വിശ്വസിക്കാനാവാത്ത വിധം കിടക്കുകയാണ്. ഏതാണ്ട് അമ്പത് വര്‍ഷത്തെ കഥയാണിത്. അതിന് മുന്‍പുള്ള പല മിത്തുകളും ചരിത്രവും ഇതില്‍ പങ്കാളികളാവുന്നു. നൂറ്റാണ്ടുകള്‍ക്കിടയില്‍ ദേശത്ത് ആളിപ്പടര്‍ന്ന ചതിയാണിതിന് കാരണം. ”കുറുവദേശത്തിന്റെ അടിമത്തം തകര്‍ക്കപ്പെടും, യുക്തിഭദ്രമായ ജനം വരും. എന്നാല്‍, തലമുറകളുടെ ശാപം അവരെ പിന്തുടരും. ഭരണത്തിനും അധികാരത്തിനും ഇടയ്ക്ക് നടക്കുന്ന വടംവലികളില്‍ ശ്വാസംകിട്ടാതെ ജനം പിന്നെയും വലയും. അത് ആരുടെയും തെറ്റല്ല. പ്രകൃതിയുടെ നിയമമാണ്. അപ്രതീക്ഷിതമായ മാറ്റങ്ങളൊന്നും സ്ഥായിഭാവത്തില്‍ നില്‍ക്കില്ല. വിശ്വാസങ്ങളും ആചാരങ്ങളും ഇഷ്ടാനുസരണം എഴുതപ്പെടുകയും […]
പൊട്ടാസ്യം അടങ്ങിയ ഭക്ഷണം രക്തസമ്മര്‍ദം കുറയ്ക്കും
ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന പോഷകങ്ങളിലൊന്നാണ് പൊട്ടാസ്യം. രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണമായ സോഡിയത്തിന്റെ ദൂഷ്യഫലങ്ങളെ നിയന്ത്രിക്കുന്നതില്‍ പൊട്ടാസ്യം ഒരു പ്രധാനപങ്കു വഹിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണം രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കുകയും ഇതുവഴി രക്തസമ്മര്‍ദം കുറയുകയും ചെയ്യും. ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക വഴി രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കും. പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കുക മാത്രമല്ല കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയമിടിപ്പിന്റെ നിരക്ക് നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. പൊട്ടാസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ് […]
അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് വിഡി സതീശൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിന്റെ പ്രസ്താവനകൾക്ക് മറുപടിയില്ല എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ് എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷെ പറയുന്നില്ല. അൻവറിന് മുന്നിൽ യു ഡി എഫ് ഇനി വാതിൽ തുറക്കില്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് താൻ മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവൻ്റെ നടപടി ഭരണഘടന വിരുദ്ധമെന്ന് മന്ത്രി പി പ്രസാദ്
സർക്കാരിന്റെ പരിസ്ഥിതി സംസ്ഥാന തല പരിപാടി രാജ്ഭവനിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് മന്ത്രി പി പ്രസാദ്. പ്രോഗ്രാം രാജ്ഭവൻ നിശ്ചയിച്ച് നൽകിയിരുന്നതാണ് സർക്കാർ പരിപാടിക്ക് ഉൾപ്പെടുത്താൻ കഴിയാത്ത മാറ്റം ഇന്നലെ വൈകീട്ട് ഉണ്ടായി എന്നും ചിത്രം സാധാരണ ഉപയോഗിക്കാറുള്ള ഭാരതാംബയുടെ ചിത്രമല്ല എന്നും ഗവർണറുടെ ഓഫീസ് അയച്ച് തന്നത് ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമായിരുന്നു വെന്നും മന്ത്രി പറഞ്ഞു. സർക്കാർ പരിപാടിയിൽ ആർഎസ്എസ് ചിത്രം വക്കുന്നത് ഭരണഘടനാനുസൃതമല്ലെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി. എന്നാൽ ഇന്നലെ വരെ ഉപയോഗിച്ച ചിത്രം […]
ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ചു
ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ചു. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഭാരത് മാതാവിൻ്റെ ചിത്രം ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നുകൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. തുടർന്ന് രാവിലെ കൃഷി വകുപ്പിൽ നിന്ന്ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു രാജ് […]
