ഉയര്ന്ന രക്തസമ്മര്ദം കുറയ്ക്കാന് സഹായിക്കുന്ന പ്രധാന പോഷകങ്ങളിലൊന്നാണ് പൊട്ടാസ്യം. രക്തസമ്മര്ദം വര്ധിക്കാന് കാരണമായ സോഡിയത്തിന്റെ ദൂഷ്യഫലങ്ങളെ നിയന്ത്രിക്കുന്നതില് പൊട്ടാസ്യം ഒരു പ്രധാനപങ്കു വഹിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണം രക്തക്കുഴലുകളെ റിലാക്സ് ചെയ്യാന് സഹായിക്കുകയും ഇതുവഴി രക്തസമ്മര്ദം കുറയുകയും ചെയ്യും. ഭക്ഷണത്തില് ചെറിയ മാറ്റങ്ങള് വരുത്തുക വഴി രക്തസമ്മര്ദം കുറയ്ക്കാന് സാധിക്കും. പൊട്ടാസ്യം രക്തസമ്മര്ദം കുറയ്ക്കുക മാത്രമല്ല കൊളസ്ട്രോള് കുറയ്ക്കുകയും ഹൃദയമിടിപ്പിന്റെ നിരക്ക് നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങള് പറയുന്നു. പൊട്ടാസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ് വാഴപ്പഴം. പോഷകസമ്പുഷ്ടമായ വാഴപ്പഴം മികച്ച ഒരു ലഘുഭക്ഷണം കൂടിയാണ്. ഇടത്തരം വലുപ്പമുള്ള വാഴപ്പഴത്തില് ഏതാണ്ട് 350 മുതല് 400 മില്ലിഗ്രാം വരെ പൊട്ടാസ്യം ഉണ്ട്. വാഴപ്പഴവും പൊട്ടാസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നത് രക്തസമ്മര്ദം കുറയ്ക്കാന് ഉപ്പ് കുറയ്ക്കുന്നതിനെക്കാള് ഫലപ്രദമാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. വാഴപ്പഴം കൂടാതെ ഇലക്കറികള്, മധുരക്കിഴങ്ങ്, ബ്രൊക്കോളി, അവൊക്കാഡോ, ബീന്സ്, ഓറഞ്ച്, ഉരുളക്കിഴങ്ങ് ഇവയും പൊട്ടാസ്യത്തിന്റെ ഉറവിടങ്ങളാണ്. പൊട്ടാസ്യം എല്ലുകളുടെ ആരോഗ്യം വര്ധിപ്പിക്കും. വൃക്കരോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. വാട്ടര് റിറ്റന്ഷന് കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുെട അളവ് ആരോഗ്യകരമായി നിലനിര്ത്താനും ടൈപ്പ് 2 പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാനും പൊട്ടാസ്യം സഹായിക്കുന്നു. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്ത്ത് പറയുന്നത് മുതിര്ന്ന ഒരു പുരുഷന് ദിവസം 3,400 മി.ഗ്രാം പൊട്ടാസ്യവും സ്ത്രീയ്ക്ക് 2300 മി.ഗ്രാം പൊട്ടാസ്യവും ആവശ്യമാണ്.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണം രക്തസമ്മര്ദം കുറയ്ക്കും
