‘കോക്ക്‌ടെയില്‍ 2’ നെക്കുറിച്ച് കുറച്ചുനാളായി ബോളിവുഡില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മാഡോക്കിന്റെ ദിനേശ് വിജന്‍ ലവ് രഞ്ജനുമായി രണ്ടാം ഭാഗത്തിനായി ഒന്നിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട് . തേരി ബാത്തോണ്‍ മേം ഐസ ഉല്‍ജ ജിയ എന്ന ചിത്രത്തിലെ ഷാഹിദ് കപൂറിന്റെയും കൃതി സനോണിന്റെയും കെമിസ്ട്രി ഏറെ ഇഷ്ടപ്പെട്ടതിനു ശേഷമാണ് ഇരുവരും രണ്ടാം ഭാഗത്തിനായി ഒന്നിക്കുന്നത്. ഇപ്പോള്‍ കോക്ക്‌ടെയില്‍ 2 ല്‍ രശ്മിക മന്ദാനയും ഇവര്‍ക്കൊപ്പം ചേര്‍ന്നു എന്നാണ് വിവരം. 2026 ഓഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കും. വിശാല്‍ ഭരദ്വാജിന്റെ അര്‍ജുന്‍ […]
മെക്ലാരന്‍ സെന്ന സ്വന്തമാക്കി അജിത്
തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തിന്റെ ഗാരിജിലേക്ക് ഒരു സൂപ്പര്‍ കാര്‍ കൂടി. മെക്ലാരന്‍ സെന്നയാണ് ആരാധകര്‍ സ്‌നേഹത്തോടെ തലയെന്നു വിളിക്കുന്ന അജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വില ഏകദേശം 12 കോടി രൂപ വില വരുന്ന ഈ വാഹനത്തെ ഏറെ സവിശേഷമാക്കുന്നത് ഐകോണിക് മാള്‍ബറോ ലിവെറിയും അയര്‍ട്ടണ്‍ സെന്നയുടെ ഓട്ടോഗ്രാഫുമാണ്. പുതുവാഹനത്തിന്റെ ഡെലിവറി വിഡിയോ അജിത് കുമാര്‍ റേസിങ് എന്ന സമൂഹ മാധ്യമ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ലോകത്ത് നിലവിലുള്ള മെക്ലാരന്‍ വാഹനങ്ങളില്‍ അപൂര്‍വവും വിലപിടിപ്പുള്ളതുമായ വാഹനമാണ് സെന്ന. ആഗോള […]
കഥയുടെ കലാതന്ത്രം
ചെറുകഥയുടെ രചനാസങ്കേതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമിക ലക്ഷ്യം. അക്കാര്യങ്ങള്‍ സങ്കേതജടിലവും സങ്കീര്‍ണ്ണവുമാകാതെ വായനക്കാര്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്നവിധം അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകഥയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല, ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകമാണിത്. ഇതില്‍ മലയാളത്തിലെ കാലാതിവര്‍ത്തിയായ ചെറുകഥകളെ പരിചയപ്പെടുത്തു കയും അവയുടെ രചനാതന്ത്രപരമായ സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ‘കഥയുടെ കലാതന്ത്രം’. ഡോ കെ എസ് രവികുമാര്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 294 രൂപ.
ഉറക്കക്കുറവ് പരിഹരിക്കാന്‍ സ്ലീപ് ബാങ്കിങ്
അവധി ദിനത്തില്‍ ദീര്‍ഘനേരം ഉറങ്ങുന്നതിനെ ഉറക്കം നിക്ഷേപിക്കുന്ന പ്രക്രിയയായും കരുതാം. സ്ലീപ് ബാങ്കിങ് അല്ലെങ്കില്‍ സ്ലീപ് ലോഡിങ് എന്നൊക്കെ ഇത് അറിയപ്പെടുന്നു. ഉറക്കക്കുറവിന്റെ നെഗറ്റീവ് ഇഫക്ട് കുറയ്ക്കാന്‍ സ്ലീപ് ബാങ്കിങ് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. പതിവിലും കൂടുതല്‍ നേരം ഉറങ്ങുകയും അതിലൂടെ ഉറക്കക്കുറവിന്റെ പ്രതികൂല ഫലങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് ഒരു ‘സ്ലീപ്പ് റിസര്‍വ്’ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് സമാനമായി അധിക ഉറക്കം നിക്ഷേപിക്കുന്നതിലൂടെ ഉറക്കക്കുറവിനെ തുടര്‍ന്നുണ്ടാകുന്ന ആഘാതം ബാലന്‍സ് […]
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു.
സംസ്ഥാനത്ത് ജൂൺ 6 ന് പ്രഖ്യാപിച്ചിരുന്ന ബക്രീദ് അവധി മാറ്റിയ സംഭവത്തിൽ കടുത്ത വിമർശനം
സംസ്ഥാനത്ത് ജൂൺ 6 ന് പ്രഖ്യാപിച്ചിരുന്ന ബക്രീദ് അവധി മാറ്റിയ സംഭവത്തിൽ കടുത്ത വിമർശനം . വെള്ളിയാഴ്ച പ്രഖ്യാപിച്ച പെരുന്നാള്‍ അവധി സര്‍ക്കാര്‍ നിഷേധിച്ചത് തെറ്റെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ വിമർശിച്ചു. നേരത്തെ പ്രഖ്യാപിച്ച അവധി കണക്കിലെടുത്ത് യാത്രകളടക്കം ക്രമീകരിച്ച വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ചത്തെ അവധി പുനസ്ഥാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
റാപ്പർ വേടനെതിരായ സംഘപരിവാർ നീക്കങ്ങൾ നവോത്ഥാന കേരളത്തിൽ വിലപ്പോവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
റാപ്പർ വേടനെതിരായ സംഘപരിവാർ നീക്കങ്ങൾ നവോത്ഥാന കേരളത്തിൽ വിലപ്പോവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നാല് വർഷം മുമ്പ് പാടിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോൾ വേട്ടയാടൽ നടക്കുന്നത്. പേരിന്റെ അടിസ്ഥാനത്തിലോ പാട്ടിന്റെ ഉള്ളടക്കത്തിന്റെ പേരിലോ സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾ വേടനെതിരെ നിരന്തരം നടക്കുന്നുണ്ട്. ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണിൽ അംഗീകരിക്കപ്പെടില്ല. കലാകാരൻമാരുടെ ആശയ സ്വാതന്ത്ര്യത്തിന് വേണ്ടി പുരോഗമന കേരളം എന്നും നിലകൊള്ളും. ഉയർന്നുവരുന്ന കലാകാരനായ വേടനെ പോലെയുള്ളവർക്ക് അന്താരാഷ്ട്ര വേദികളിൽ അവസരങ്ങൾ ലഭിച്ചാൽ അത്തരം […]
കൂരിയാട് തകര്‍ന്ന ദേശീയപാത സന്ദര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ
കൂരിയാട് തകര്‍ന്ന ദേശീയപാത സന്ദര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. കേന്ദ്ര – സംസ്ഥാന സർക്കാരുകളെ അദ്ദേഹം വിമർശിച്ചു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകര്‍ച്ചയെന്നാണ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. ദേശീയപാത തകര്‍ച്ചയെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ന്യായീകരിക്കുന്നുവെന്നും കെ പി സി സി അധ്യക്ഷൻ വിമർശിച്ചു.നിര്‍മ്മാണത്തിലെ അപാകത തിരിച്ചറിയാന്‍ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ആവശ്യമില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ അപാകതകളാണുള്ളത്.അതിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും […]
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്കിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്കിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വേങ്ങല്‍ എം. ടി. എല്‍. പി സ്‌കൂള്‍, മേപ്രാല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ എന്നിവയ്ക്കും സുരക്ഷ മുന്‍നിര്‍ത്തി പെരിങ്ങര കാരയ്ക്കല്‍ എല്‍ പി സ്‌കൂളിനുമാണ് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി പ്രഖ്യാപിച്ച് […]
നിലമ്പൂരിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
നിലമ്പൂരിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ ക്രൈസ്തവ വോട്ടുകൾ കിട്ടിയ പോലെ നിലമ്പൂരിലും ലഭിക്കും. നിലമ്പൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെന്ന പ്രചാരണം തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി പ്രചാരണത്തിൽ പിറകിലെന്ന ആക്ഷേപം എതിരാളികൾ കെട്ടിച്ചമക്കുന്നതാണ്. അതിന് അവർക്ക് പ്രത്യേക ലക്ഷ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലമ്പൂരിൽ സർക്കാർ കോളേജിന് ഭൂമി നൽകിയാൽ കേന്ദ്രം കെട്ടിടം ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചു. യുപി മോഡൽ വികസനത്തോട് കേരളത്തിന് പുച്ഛമാണ്. യുപിയിൽ എന്താണ് […]
