ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ഓപ്പോ റെനോ 14 സീരീസ് അല്ലെങ്കില്‍, ഓപ്പോ കെ 13 സീരീസില്‍ നിന്നുള്ള പുതിയ മോഡല്‍ ഇതില്‍ ഒന്നായിരിക്കാം പുതിയ ഫോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റെനോ 14, റെനോ 14 പ്രോ എന്നിവ ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ജൂലൈ ആദ്യ വാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാനില റെനോ 14 ന്റെ അടിസ്ഥാന വേരിയന്റ് കഴിഞ്ഞ മാസമാണ് ചൈനയില്‍ അവതരിപ്പിച്ചത്. […]
‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’ ചിത്രത്തിന്റെ ട്രെയ്‌ലര്‍
കൗമാരക്കാരുടെ പ്രീഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓര്‍മ്മകളുമായി റാഫി മതിര തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ക്യാമ്പസ് സിനിമയായ പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്. സിദ്ധാര്‍ത്ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ […]
രജനികാന്തിന്റെ ‘ലാല്‍ സലാം’ ഒടിടിയില്‍
രജനികാന്ത് എക്സ്റ്റന്‍ഡഡ് ക്യാമിയോയായി എത്തിയ ചിത്രമാണ് ‘ലാല്‍ സലാം’. വിഷ്ണു വിശാലാണ് നായകന്‍. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്ത ലാല്‍ സലാം റിലീസിന് മികച്ച കളക്ഷനാണ് റീലീസിന് നേടിയതെങ്കിലും പിന്നീടങ്ങോട്ട് കാര്യമായ ചലനമുണ്ടാക്കാനായില്ല. സണ്‍ നെക്സ്റ്റിലൂടെ എക്‌സ്ട്രാ ഫൂട്ടേജോടെ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ് രജനികാന്തിന്റെ ലാല്‍ സലാം. സംവിധായിക ഐശ്വര്യ രജനികാന്തിന്റെ പുതിയ ചിത്രമായി എത്തിയ ലാല്‍ സലാം റിലീസിന് നേടിയത് 4.41 കോടി രൂപയാണ്. വിക്രാന്തും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയപ്പോള്‍ ആഗോള […]
മദ്ധ്യാഹ്ന വാർത്തകൾ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാലം, ഉദംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയുടെ പ്രധാന ഘടകമാണ്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം ഈഫൽ ടവറിനേക്കാൾ ഉയരത്തിലുള്ളതാണ്. […]
അരലക്ഷം കടന്ന് ബജാജ് ഫ്രീഡം സിഎന്‍ജി ബൈക്ക്
ആഭ്യന്തര വിപണിയില്‍ അരലക്ഷം കടന്ന് ബജാജ് ഫ്രീഡം സിഎന്‍ജി ബൈക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പൂര്‍ത്തിയായപ്പോള്‍ 50,000 ല്‍ അധികം യൂണിറ്റുകള്‍ ഇതുവരെ വിറ്റിട്ടുണ്ട്. ലോകത്തിലെ ആദ്യ സിഎന്‍ജി അടിസ്ഥാനമായുള്ള മോട്ടര്‍സൈക്കിളാണ് ഫ്രീഡം. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഫ്രീഡത്തിന്റെ വില്‍പ്പന 68% വര്‍ദ്ധിച്ചു. ഉപയോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് ഭാവിയില്‍ പുതിയ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിച്ചേക്കുമെന്ന് ബജാജിന്റെ ഔദ്യോഗിക വക്താക്കള്‍ പറയുന്നു. ഉത്തരേന്ത്യന്‍ വിപണിയില്‍ ബജാജ് ഫ്രീഡം 125 സിഎന്‍ജിയ്ക്ക് നല്ല സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി […]
23 കഥകള്‍ – പ്രണയം, മിസ്റ്ററി, ത്രില്ലര്‍
ചിലരുടെ ഓര്‍മ്മകളില്‍ ഹൃദയം പ്രണയഗീതങ്ങള്‍ക്ക് ശ്രുതിമീട്ടും….. ഉള്ളില്‍ കുളിര്‍മഴ പെയ്യും… മൗനംപോലും വാചാലമാകും… സ്‌നേഹിച്ചും വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ഒരു നനുത്ത ഓര്‍മ്മയായി അവശേഷിച്ചും കാലാതിവര്‍ത്തിയായി മാറുകയാണ് പ്രണയം… ഒരു ചുമരിനു പിറകില്‍ പലപ്പോഴും നിഴലുകള്‍ കഥയാടും… മൗനം കൊടുംകാറ്റിനെ മറയ്ക്കും.. കാഴ്ചയ്ക്കു പിന്നില്‍ ചിലപ്പോള്‍ കട്ടപിടിച്ച ഇരുട്ടായിരിക്കും… ചിലപ്പോഴാകട്ടെ, ആഴമേറിയ സമുദ്രവും… സര്‍വ്വം നിഗൂഢം… ’23 കഥകള്‍ – പ്രണയം, മിസ്റ്ററി, ത്രില്ലര്‍’. 23 ലേഖകര്‍. ഡിസി ബുക്‌സ്. വില 237 രൂപ.
രക്തസമ്മര്‍ദം കൂടുന്നത് കാഴ്ചശക്തിയേയും ബാധിക്കാം
ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയത്തെയും വൃക്കയെയും മാത്രമേ ബാധിക്കൂ എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ രക്തസമ്മര്‍ദം കൂടുന്നത് കാഴ്ചശക്തിയേയും ബാധിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ ദുര്‍ബലപ്പെടുത്താനും കാഴ്ചശക്തി കുറയുന്നതിലേക്കും നയിക്കും. ഇത് കാഴ്ച മങ്ങല്‍, കറുത്ത പാടുകള്‍ അല്ലെങ്കില്‍ പ്രകാശത്തിന്റെ മിന്നലുകള്‍ പോലുള്ള കാഴ്ച വൈകല്യങ്ങള്‍ക്ക് കാരണമാകും. ഇത് സാധാരണയായി ഐ സ്‌ക്രോക്ക് എന്നറിയപ്പെടുന്നു. ഈ അവസ്ഥ വേദനാജനകമാണ്. എന്നാല്‍ ഉടനടി ചികിത്സിച്ചില്ലെങ്കില്‍ അത് ആരോഗ്യസങ്കീര്‍ണതകള്‍ ഉണ്ടാക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം ആവര്‍ത്തിച്ചുള്ള സബ്‌കോണ്‍ജങ്ക്റ്റിവല്‍ ഹെമറേജ് (കണ്ണിന്റെ […]
കോൺഗ്രസുകാരുടെ കെട്ടിപ്പിടിത്തം കരടി പിടിക്കും പോലെയാണെന്ന് വിജയരാഘവൻ
കോൺഗ്രസുകാരുടെ കെട്ടിപ്പിടിത്തം കരടി പിടിക്കും പോലെയാണെന്ന് വിജയരാഘവൻ. എല്ലാം സ്നേഹമാണെന്ന് കരുതും പക്ഷേ തട്ടിപ്പാണ് നല്ല റോഡ് ഉണ്ടായാൽ ഗുണം പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നും എന്നാൽ ഈ ദേശീയ പാത തകർന്നതിൽ പ്രതിപക്ഷം ഇപ്പോൾ സന്തോഷിക്കുകയാണ്. അന്വേഷണം ആവശ്യപ്പെട്ടത് പദ്ധതി കോടതി കയറ്റി നിർമ്മാണം വൈകിപ്പിക്കാനാണെന്നും പദ്ധതി വൈകണം എന്നതാണ് പ്രതിപക്ഷത്തിൻ്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും
നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തും. ജൂൺ 14-16 തീയതികൾക്കിടയിൽ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്.
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. മുന്‍ കെപിസിസി അധ്യക്ഷനായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് 95 വയസായിരുന്നു. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നായിരുന്നു ജനനം. ശൂരനാട് വാര്‍ഡ് കമ്മിറ്റി അംഗമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1977ലും 1982ലും അടൂരിൽ നിന്ന് രണ്ട് തവണ നിയമസഭയിലെത്തി. 1991ലും 1992ലും 2004 ലും മൂന്ന് തവണ രാജ്യസഭാംഗമായി. 1998 ലും […]
