ആഭ്യന്തര വിപണിയില്‍ അരലക്ഷം കടന്ന് ബജാജ് ഫ്രീഡം സിഎന്‍ജി ബൈക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പൂര്‍ത്തിയായപ്പോള്‍ 50,000 ല്‍ അധികം യൂണിറ്റുകള്‍ ഇതുവരെ വിറ്റിട്ടുണ്ട്. ലോകത്തിലെ ആദ്യ സിഎന്‍ജി അടിസ്ഥാനമായുള്ള മോട്ടര്‍സൈക്കിളാണ് ഫ്രീഡം. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഫ്രീഡത്തിന്റെ വില്‍പ്പന 68% വര്‍ദ്ധിച്ചു. ഉപയോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് ഭാവിയില്‍ പുതിയ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിച്ചേക്കുമെന്ന് ബജാജിന്റെ ഔദ്യോഗിക വക്താക്കള്‍ പറയുന്നു. ഉത്തരേന്ത്യന്‍ വിപണിയില്‍ ബജാജ് ഫ്രീഡം 125 സിഎന്‍ജിയ്ക്ക് നല്ല സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍ തുടങ്ങിയ സിഎന്‍ജി ശേഷിയുള്ള വിപണികളില്‍. 9.5 ബിഎച്ച്പി കരുത്തും 9.7 എന്‍എം ടോര്‍ക്കുമുള്ള 125 സിസി എന്‍ജിനാണ് ഫ്രീഡം 125ല്‍. 2 കിലോഗ്രാം സംഭരണശേഷിയുള്ള സിഎന്‍ജി ടാങ്കും 2 ലീറ്ററിന്റെ പെട്രോള്‍ ടാങ്കുമാണ് ഈ ബൈക്കിലുള്ളത്. സിഎന്‍ജിയിലും പെട്രോളിലും വാഹനം സ്റ്റാര്‍ട് ചെയ്യാം. സിഎന്‍ജി ഫ്യുവല്‍ തീര്‍ന്നാല്‍ ഒാട്ടമാറ്റിക്കായി പെട്രോളിലേക്കു മാറുകയും ചെയ്യും.
അരലക്ഷം കടന്ന് ബജാജ് ഫ്രീഡം സിഎന്‍ജി ബൈക്ക്
