ചിലരുടെ ഓര്‍മ്മകളില്‍ ഹൃദയം പ്രണയഗീതങ്ങള്ക്ക് ശ്രുതിമീട്ടും….. ഉള്ളില്‍ കുളിര്‍മഴ പെയ്യും… മൗനംപോലും വാചാലമാകും… സ്നേഹിച്ചും വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ഒരു നനുത്ത ഓര്‍മ്മയായി അവശേഷിച്ചും കാലാതിവര്‍ത്തിയായി മാറുകയാണ് പ്രണയം… ഒരു ചുമരിനു പിറകില്‍ പലപ്പോഴും നിഴലുകള്‍ കഥയാടും… മൗനം കൊടുംകാറ്റിനെ മറയ്ക്കും.. കാഴ്ചയ്ക്കു പിന്നില്‍ ചിലപ്പോള്‍ കട്ടപിടിച്ച ഇരുട്ടായിരിക്കും… ചിലപ്പോഴാകട്ടെ, ആഴമേറിയ സമുദ്രവും… സര്‍വ്വം നിഗൂഢം… ’23 കഥകള്‍ – പ്രണയം, മിസ്റ്ററി, ത്രില്ലര്‍’. 23 ലേഖകര്‍. ഡിസി ബുക്സ്. വില 237 രൂപ.
23 കഥകള്‍ – പ്രണയം, മിസ്റ്ററി, ത്രില്ലര്‍
