Posted inബിസിനസ്സ്

സ്വര്‍ണം പണയ വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസം

സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്. പണയം വെയ്ക്കുന്ന സ്വര്‍ണത്തിന് കൂടുതല്‍ മൂല്യം നല്‍കി സ്വര്‍ണ വായ്പ മാനദണ്ഡങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തി. 2.5 ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ലോണ്‍-ടു-വാല്യൂ അനുപാതം കേന്ദ്രബാങ്ക് 75 ശതമാനത്തില്‍ നിന്ന് 85 ശതമാനമായി വര്‍ദ്ധിപ്പിച്ചു. ഇതില്‍ പലിശ ഘടകവും ഉള്‍പ്പെടുന്നു. അതിനാല്‍, ഒരു കടം വാങ്ങുന്നയാള്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പണയം വച്ചാല്‍ ഇപ്പോള്‍ അവര്‍ക്ക് 85,000 […]

Posted inവിനോദം

നസ്ലെന്‍ നായകനായ ‘ആലപ്പുഴ ജിംഖാന’ ഒടിടിയിലേക്ക്

നസ്ലെന്‍ നായകനായി എത്തിയ ‘ആലപ്പുഴ ജിംഖാന’ ഇപ്പോള്‍ ഒടിടിയില്‍ എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സോണി ലിവിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം ജൂണ്‍ 13 മുതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്നും ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരമാണെങ്കില്‍ റിലീസ് ചെയ്ത് രണ്ട് മാസവും മൂന്ന് ദിവസവും പിന്നിടുമ്പോഴാണ് ആലപ്പുഴ ജിംഖാന ഒടിടിയില്‍ എത്തുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഏപ്രില്‍ 10ന് ആയിരുന്നു ആലപ്പുഴ ജിംഖാന തിയറ്ററുകളില്‍ എത്തിയത്. ഒപ്പം ബേസിലിന്റെ മരണമാസും മമ്മൂട്ടിയുടെ ബസൂക്കയും റിലീസ് […]

Posted inവിനോദം

ഭ.ഭ.ബയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം 12 കോടി!

പ്രഖ്യാപനം മുതല്‍ തന്നെ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘ഭ.ഭ.ബ’. പേരിലെ കൗതുകത്തിന് പുറമെ സിനിമയുടെ താരനിരയാണ് പ്രേക്ഷകരുടെ കണ്ണില്‍ ഉടക്കിയിരിക്കുന്നതെന്ന് നിസംശയം പറയാം. ഒരിടവേളയ്ക്ക് ശേഷം ദിലീപിനൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നതാണ് അത്. മോഹന്‍ലാല്‍- ദിലീപ് കോമ്പോ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും പല നടന്മാരും ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. അതേസമയം, ഭ.ഭ.ബയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം 12 കോടിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പതിനെട്ട് ദിവസത്തെ ഷൂട്ടാകും മോഹന്‍ലാലിന് ഉണ്ടാകുക എന്നും പറയപ്പെടുന്നുണ്ട്. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ. ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

അപ്ഡേറ്റ് ചെയ്ത ബെന്റ്ലി പുറത്തിറക്കി

അപ്ഡേറ്റ് ചെയ്ത ബെന്റേഗ സ്പീഡ് ആഗോള വിപണികള്‍ക്കായി ബെന്റ്ലി പുറത്തിറക്കി. ബ്രാന്‍ഡിന്റെ ആഡംബര എസ്യുവിയുടെ പെര്‍ഫോമെന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പതിപ്പാണിത്. പുതുക്കിയ മോഡലില്‍ വന്നിരിക്കുന്ന ഏറ്റവും വലിയ മാറ്റം എന്നത് ബെന്റ്ലി അതിന്റെ സിഗ്‌നേച്ചര്‍ 6.0 ലിറ്റര്‍ വാട്ട്12 എഞ്ചിന്‍ മാറ്റിസ്ഥാപിച്ചിരിക്കുന്നു എന്നതാണ്. ഇതിനു പകരമായി കോണ്ടിനെന്റല്‍ ജിടി -യില്‍ വരുന്നതിനു സമാനമായ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 യൂണിറ്റാണ് പുതിയ ബെന്റേഗ സ്പീഡ് ഉപയോഗിക്കുന്നത്. 641 ബിഎച്പി പരമാവധി കരുത്തും 850 എന്‍എം ടോര്‍ക്കും ഈ […]

Posted inപുസ്തകങ്ങൾ

ചായ

ലോകത്ത് പച്ചവെള്ളം കഴിഞ്ഞാല്‍ ഏറ്റവുമധികം കുടിക്കപ്പെടുന്ന പാനീയം ചായതന്നെ. ഏതു ഭൂപ്രദേശത്തും ചായ വ്യാപകമായി പ്രചാരത്തിലുള്ളതായി കാണാം. ചൈനയില്‍ തേയില കണ്ടെത്തിയ കാലംമുതല്‍ക്കുള്ള ചായയുടെ വിശേഷങ്ങള്‍ അനവധിയാണ്. ചായയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ‘ചായ’. സുരേഷ് മുതുകുളം. ശ്രേഷ്ഠ പബ്‌ളിക്കേഷന്‍സ്. വില 152 രൂപ.

Posted inആരോഗ്യം

എന്താണ് ഹൈപ്പര്‍ തൈറോയ്ഡിസം?

ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് തകരാറിലാകുമ്പോള്‍, പ്രാരംഭ ലക്ഷണങ്ങള്‍ സൂക്ഷ്മമായിരിക്കാം, പക്ഷേ മൊത്തത്തിലുള്ള ആരോഗ്യത്തെ അത് വളരെ മോശമായി തന്നെ ബാധിക്കാം. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. ശരീരത്തിന് ആവശ്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തൈറോയ്ഡ് ഗ്രന്ഥിക്ക് […]

Posted inലേറ്റസ്റ്റ്

രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി എംഎ ബേബി

രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി എംഎ ബേബി. ഭരണഘടന പദവി ദുരുപയോ​ഗം ചെയ്ത ​ഗവർണറുടെ നടപടി അപലപനീയമെന്ന് എംഎ ബേബി പ്രതികരിച്ചു. രാജ്ഭവനെ ഒരിക്കലും അത്തരമൊരു ചടങ്ങിന് വേദിയാക്കരുതായിരുന്നു എന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ​ഗവർണറെ തിരിച്ചുവിളിക്കുകയെന്നത് സിപിഐയുടെ നിലപാടാണ്. ഓരോ പാർട്ടിക്കും അവരുടേതായ നിലപാടുണ്ട്. ​ഗവർണറോട് സിപിഎമ്മിന് മൃദുസമീപനമെന്നത് കോൺ​ഗ്രസിന്റെ ആരോപണമാണെന്നും എംഎ ബേബി പറഞ്ഞു. ദേശീയപാതാ വിവാദത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും എംഎ ബേബി വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

ഇലോൺ മസ്കിനോട് അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ്

ഇലോൺ മസ്കിനോട് അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് . അത്തരം ഒരു ആലോചന പോലുമില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി. ഇരുവരുടെയും സോഷ്യൽ മീഡിയ ഹാൻഡിലിലാണ് ഈ പോര് നടന്നു കൊണ്ടിരിക്കുന്നത്. മസ്‌കുമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇനി തുടരുമോ എന്ന് സംശയമാണെന്നും മസ്കിൽ താൻ നിരാശനാണ്, വൈറ്റ് ഹൗസിൽ നിന്ന് പിരിയാൻ നിർദേശിച്ചെന്നുമാണ് ട്രംപ് നിലവില്‍ പറയുന്നത്.അതേ സമയം, ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ  ഡോണൾഡ് ട്രംപിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും.ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ക്ഷണിച്ചതിൽ സന്തോഷമെന്നും മോദി എക്സിൽ കുറിച്ചു. മാര്‍ക്ക് കാര്‍ണി തന്നെ വിളിച്ചിരുന്നുവെന്നും ഇന്ത്യയും കാനഡയും തമ്മിൽ ഊഷ്മളമായ ബന്ധം തുടരുമെന്നും മോദി എക്സിൽ കുറിച്ചു. പരസ്പര ബഹുമാനത്വത്തോടെ ഇന്ത്യയും കാനഡയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി കുറിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന്

നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന് . ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനായി നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ആഗസ്റ്റ് മൂന്നിലേക്ക് പരീക്ഷ മാറ്റാന്‍ അനുവദിക്കണമെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ആഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റായി പരീക്ഷ നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.30 വരെയാണ് പരീ‍ക്ഷ സമയം. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരെയാണ് നേരത്തെ സുപ്രീംകോടതിയിൽ ഹർജി എത്തിയത്.