രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി എംഎ ബേബി. ഭരണഘടന പദവി ദുരുപയോഗം ചെയ്ത ഗവർണറുടെ നടപടി അപലപനീയമെന്ന് എംഎ ബേബി പ്രതികരിച്ചു. രാജ്ഭവനെ ഒരിക്കലും അത്തരമൊരു ചടങ്ങിന് വേദിയാക്കരുതായിരുന്നു എന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഗവർണറെ തിരിച്ചുവിളിക്കുകയെന്നത് സിപിഐയുടെ നിലപാടാണ്. ഓരോ പാർട്ടിക്കും അവരുടേതായ നിലപാടുണ്ട്. ഗവർണറോട് സിപിഎമ്മിന് മൃദുസമീപനമെന്നത് കോൺഗ്രസിന്റെ ആരോപണമാണെന്നും എംഎ ബേബി പറഞ്ഞു. ദേശീയപാതാ വിവാദത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും എംഎ ബേബി വ്യക്തമാക്കി.
രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി എംഎ ബേബി
