നസ്ലെന് നായകനായി എത്തിയ ‘ആലപ്പുഴ ജിംഖാന’ ഇപ്പോള്‍ ഒടിടിയില്‍ എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സോണി ലിവിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം ജൂണ്‍ 13 മുതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്നും ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരമാണെങ്കില്‍ റിലീസ് ചെയ്ത് രണ്ട് മാസവും മൂന്ന് ദിവസവും പിന്നിടുമ്പോഴാണ് ആലപ്പുഴ ജിംഖാന ഒടിടിയില്‍ എത്തുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഏപ്രില്‍ 10ന് ആയിരുന്നു ആലപ്പുഴ ജിംഖാന തിയറ്ററുകളില്‍ എത്തിയത്. ഒപ്പം ബേസിലിന്റെ മരണമാസും മമ്മൂട്ടിയുടെ ബസൂക്കയും റിലീസ് ചെയ്തു. ഈ സിനിമകളെ പിന്തള്ളിയാണ് നസ്ലെന് പടം വിഷു വിന്നറായത്. ഒപ്പം മോഹന്‍ലാല്‍ ചിത്രം തുടരും കളക്ഷനില്‍ വന്‍ വേട്ടയും നടത്തിയിരുന്നു. സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 70കോടിയോളമാണ് ആലപ്പുഴ ജിംഖാന നേടിയിരിക്കുന്നത്. നസ്ലെന് ഒപ്പം ലുക്മാന് അവറാന്, ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒടിടി റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നൊരു സിനിമ കൂടിയാണ് ആലപ്പുഴ ജിംഖാന.
നസ്ലെന് നായകനായ ‘ആലപ്പുഴ ജിംഖാന’ ഒടിടിയിലേക്ക്
