പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും.ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ക്ഷണിച്ചതിൽ സന്തോഷമെന്നും മോദി എക്സിൽ കുറിച്ചു. മാര്‍ക്ക് കാര്‍ണി തന്നെ വിളിച്ചിരുന്നുവെന്നും ഇന്ത്യയും കാനഡയും തമ്മിൽ ഊഷ്മളമായ ബന്ധം തുടരുമെന്നും മോദി എക്സിൽ കുറിച്ചു. പരസ്പര ബഹുമാനത്വത്തോടെ ഇന്ത്യയും കാനഡയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും
