കല്യാണി പ്രിയദര്‍ശനും നസ്ലെനും കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് കല്യാണി ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. കല്യാണി പ്രിയദര്‍ശനോടൊപ്പം നസ്ലെനേയും പോസ്റ്ററില്‍ കാണാം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രം കൂടിയാണ് ലോക. ഇതിനായി കല്യാണി മാര്‍ഷ്യല്‍ ആര്‍ട്‌സ് അഭ്യസിച്ചിരുന്നു. അരുണ്‍ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ലോകയുടെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. […]
40 ലക്ഷം ഓപ്പണിങ് കലക്ഷനുമായി ‘ഛോട്ടാ മുംബൈ’
ഗംഭീര ഓണപ്പണിങ് കലക്ഷന്‍ സ്വന്തമാക്കി മോഹന്‍ലാല്‍-അന്‍വര്‍ റഷീദ് ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഛോട്ടാ മുംബൈ’. റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അവയില്‍ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയത്. ജൂണ്‍ ആറിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അഡ്വാന്‍സ് ബുക്കിങ്ങിന് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിച്ചത്. പുത്തന്‍ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദര്‍ശനം […]
ഉപതെരഞ്ഞെടുപ്പിന്‍റെ പോരാട്ടച്ചൂടിലായ നിലമ്പൂരിലേക്ക് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി
ഉപതെരഞ്ഞെടുപ്പിന്‍റെ പോരാട്ടച്ചൂടിലായ നിലമ്പൂരിലേക്ക് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി . നിലമ്പൂര്‍ മണ്ഡലത്തിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന മഹാ കുടുംബ യോഗങ്ങള്‍ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യും.ഉപതെരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അസാധാരണ നീക്കമാണ് സിപിഎമ്മിന്‍റേത്.
ചെറിയ മാറ്റങ്ങളോടെ വി-സ്‌ട്രോം 800 ഡിഇ
ചെറിയ മാറ്റങ്ങളോടെ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 2025 വി-സ്‌ട്രോം 800 ഡിഇ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ഏറ്റവും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇപ്പോള്‍ ഒബിഡി2ബി കംപ്ലയിന്റ് മോഡലാണ്. അതേസമയം മോഡലിന് കൂടുതല്‍ ശ്രദ്ധേയമായ രൂപം നല്‍കുന്ന പുതിയ നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എക്‌സ്-ഷോറൂം വില 10.30 ലക്ഷം രൂപയായി മാറ്റമില്ലാതെ തുടരുന്നു. 776 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്. ഈ എഞ്ചിന്‍ 8,500 ആര്‍പിഎമ്മില്‍ 83.1 ബിഎച്പി പവറും 6,800 ആര്‍പിഎമ്മില്‍ 78 എന്‍എം ടോര്‍ക്കും […]
ബ്രാന്‍ഡഡ് ബട്ടൂര
വേദനിപ്പിക്കുന്ന അനുഭവങ്ങളിലും അബദ്ധങ്ങളിലും പ്രയോഗിക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്, കാത്തിരിപ്പ്. ഒടുവില്‍ ഇരുട്ടു വറ്റി വെളിച്ചം മെല്ലെ ഊറിവരും, ഒരു ചിരി മെല്ലെ ആത്മാവില്‍ പടര്‍ന്നുകയറും. ചിലപ്പോള്‍ കാലങ്ങളെടുക്കും വിളവെടുപ്പിന്. പക്ഷേ, കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന ഒരാനന്ദമുണ്ട്. ആ ആനന്ദമാണ് ഈ അനുഭവകഥകള്‍. ചിരിനിമിഷങ്ങളെത്തേടി ഒരു ഭൂതകാലയാത്ര. ‘ബ്രാന്‍ഡഡ് ബട്ടൂര’. മനു രമാകാന്ത്. മാതൃഭൂമി. വില 246 രൂപ.
ശരീരഭാരം കുറയ്ക്കാന്‍ അത്താഴശേഷം ഈ ശീലങ്ങളാകാം
ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടുന്നവര്‍ ധാരാളമുണ്ട്. സമീകൃതഭക്ഷണവും പതിവായ വ്യായാമവും ഒരു പരിധിവരെ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ മറ്റ് ചില മാര്‍ഗങ്ങളും ഉണ്ട്. അത്താഴശേഷം പിന്തുടരുന്ന ചില ശീലങ്ങള്‍ ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. അത്താഴശേഷം നടക്കുന്നത് ഉപാപചയപ്രവര്‍ത്തനം വേഗത്തിലാക്കാനും കാലറി ബേണ്‍ ചെയ്യാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കും. ഭക്ഷണം കഴിച്ചശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാന്‍ നടത്തത്തിനു കഴിയും എന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ജനറല്‍ […]
രാത്രി വാർത്തകൾ
സിന്ധുനദിയുടെ പ്രധാന ഉപനദികളിലെ ജലം രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാൻ കനാൽ നിർമിക്കുന്ന പദ്ധതിയുമായി ഇന്ത്യ. ചെനാബ് നദിയിലെ വെള്ളം തിരിച്ചുവിടാൻ ലക്ഷ്യമിട്ടുള്ള ചെനാബ്-രവി-ബിയാസ്-സത്‌ലജ് ലിങ്ക് കനാൽ പദ്ധതിയുടെ നിർമ്മാണത്തിനായി ഇന്ത്യ സാധ്യതാ പഠനം ആരംഭിച്ചു. മലപ്പുറം കൂരിയാട്ടെ ദേശീയപാത തകര്‍ച്ചയുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐ കേരള റീജ്യണൽ മേധാവി ബിഎൽ മീണയെ സ്ഥലം മാറ്റി. പകരം ചുമതലയിൽ ജാര്‍ഖണ്ഡ് ഡിവിഷനിലെ എകെ മിശ്രയെ കേരള റീജ്യണൽ മേധാവിയായി നിയമിച്ചു. അര്‍ജന്റീന ടീം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ […]
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്. എക്സിലൂടെയായിരുന്നു പ്രതികരണം. ട്രംപിനും മസ്‌കിനുമിടയില്‍ ‘സമാധാന കരാറിന്’ വഹിക്കാം.സേവനത്തിന് ന്യായമായ ഫീസ് മാത്രം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ സ്റ്റാര്‍ലിങ്ക് ഓഹരികള്‍ സ്വീകരിക്കാനും തയ്യാറാണ്. വഴക്കിടരുത് സുഹൃത്തുക്കളെ എന്നാണ് മെദ്വദേവ് കുറിച്ചത്.
ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്‌സ് ടേപ്പുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരുമുണ്ട് എന്ന ആരോപണത്തില്‍നിന്ന് പിന്‍വാങ്ങി സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്
അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്‌സ് ടേപ്പുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരുമുണ്ട് എന്ന ആരോപണത്തില്‍നിന്ന് പിന്‍വാങ്ങി സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് മസ്‌ക് പിന്‍വലിച്ചു.എന്നാല്‍ ഇതിനുപിന്നിലുള്ള കാരണം വ്യക്തമല്ല. അതേസമയം, സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മസ്‌ക് തന്റെ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്നും അഭ്യൂഹങ്ങളുണ്ട്.
ബെംഗളൂരുവിൽ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ എല്ലാ പ്രതികളും പിടിയിൽ
ബെംഗളൂരുവിൽ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ എല്ലാ പ്രതികളും പിടിയിൽ. ബിഹാർ സ്വദേശികളാണ് പിടിയിലായത്. ഏഴ് പേരെ പിടികൂടിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.പ്രതികൾ ബിഹാറിലെ നവാദ ജില്ലയിൽ നിന്നുള്ളവരാണ്. ഇവരുടെ പേരുവിവരം പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വേറെ എവിടെയോ വച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിലാക്കി ട്രെയിനിൽ കയറ്റിക്കൊണ്ട് വന്ന് എറിയുകയായിരുന്നുവെന്ന് ബെംഗളൂരു റൂറൽ എസ് പി സി കെ ബാബ പറഞ്ഞു. എന്തിനാണ് ഇവർ പെണ്‍കുട്ടിയെ കൊന്നതെന്ന് കണ്ടെത്താൻ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. […]
