Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഏറ്റുമുട്ടലിൽ സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റി അംഗത്തെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്ഗഡിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത് സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റി അംഗത്തെയെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. 66 കാരനായ തെന്റു ലക്ഷ്മി നരസിംഹ ചലത്തെയാണ് വധിച്ചത്. തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന നേതാവിനെയാണ് സുരക്ഷാ സേന വധിച്ചത്. ഗൗതം, സുധാകർ, ആനന്ദ്, സോമണ്ണ എന്നീ പേരുകളിലും ഇയാൾ പ്രവർത്തിച്ചിരുന്നു. മാവോയിസ്റ്റുകൾക്കെതിരായ ശക്തമായ നടപടി തുടരുമെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അറിയിച്ചു

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിലമ്പൂരിൽ ഇടത് നഗരസഭ കൗൺസിലർ തൃണമൂൽ കോൺഗ്രസിലേക്ക്

നിലമ്പൂരിൽ ഉപതെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടത് നഗരസഭ കൗൺസിലർ തൃണമൂൽ കോൺഗ്രസിലേക്ക്. ജെഡിഎസ് ദേശീയ കൗൺസിലർ കൂടിയായ എരത്തിക്കൽ ഇസ്മായിൽ ആണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നത് എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്കെതിരെയുള്ള പിവി അൻവറിൻ്റെ പേരാട്ടത്തിൽ ഒപ്പം ചേരുകയാണെന്ന് എരഞ്ഞിക്കൽ ഇസ്മായിൽ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൊവിഡ് കേസുകൾ അയ്യായിരം കടന്നു

രാജ്യത്ത് ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണം സ്ഥിരീകരിച്ചു. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 192 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിൽ 31% കേരളത്തിലാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ലെന്ന് വി ശിവൻകുട്ടി

ബക്രീദ് അവധിയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.സര്‍ക്കാരിന് ഈ ദിവസം അവധി നല്‍കുന്നതില്‍ താത്പര്യക്കുറവില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് രാത്രി തീരുമാനമെടുക്കുകയായിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. തൃശൂരില്‍ നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നുണ പരിശോധന നടത്തും

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നുണ പരിശോധന നടത്തും. 8 ജീവനക്കാരെ നുണപരിശോധന നടത്താൻ ഫോർട്ട് പൊലീസ് കോടതിയിൽ അനുമതി തേടി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ നിർമ്മാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്. ഈ സ്വർണം ക്ഷേത്രമതിലിനകത്തെ മണലിൽ നിന്നും കണ്ടെത്തുകയായിരുന്നു. അന്ന് സ്വർണം കൈകാര്യം ചെയ്തവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ ചരക്കു കപ്പലിനുള്ളിൽ പരിശോധന നടപടികൾ ഇന്ന് മുതൽ

കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ ചരക്കു കപ്പലിനുള്ളിൽ പരിശോധന നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘം ആദ്യം കപ്പൽ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടിൽ പരിശോധന നടത്തി മാപ്പിങ് പൂർത്തിയാക്കും. തുടർന്ന് കണ്ടെയ്നറുകൾ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇതിനും കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി കപ്പൽ കമ്പനി മറ്റൊരു സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും, കപ്പൽ കമ്പനിയായ എംഎസ്‍സിയും ചേർന്നാണ് ദൗത്യം. കപ്പൽ മുങ്ങിയ മേഖല പൂർണമായും […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 6, വെള്ളിയാഴ്ച

◾https://dailynewslive.in/ ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളേയും അവധി. ഒന്ന് മുതല്‍ 12 വരെയുള്ള സ്‌കൂളുകള്‍ക്ക് ഇന്നും നാളേയും അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളേയും അവധി ആയിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവും അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി നാളെ മാത്രമായിരിക്കും. ഇന്നത്തെ ബലിപെരുന്നാള്‍ അവധി […]

Posted inബിസിനസ്സ്

ജി.എസ്.ടി സ്ലാബുകളുടെ എണ്ണം കുറയ്ക്കുന്നു

ജി.എസ്.ടി സ്ലാബുകളുടെ എണ്ണം യുക്തിസഹമായി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കി ഈ വിഭാഗത്തില്‍ വരുന്നവ അഞ്ച് ശതമാനത്തിലേക്കോ 18 ശതമാനത്തിലേക്കോ മാറ്റിയേക്കും. നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നിരക്കുകളാണ് ജി.എസ്.ടിയില്‍ ഉള്ളത്. കണ്ടെന്‍സ്ഡ് മില്‍ക്ക്, 20 ലിറ്ററിന്റെ കുടിവെള്ള ബോട്ടിലുകള്‍, വാക്കിടോക്കി, ടാങ്കുകള്‍, കവചിത പ്രതിരോധ വാഹനങ്ങള്‍, കോണ്‍ടാക് ലെന്‍സുകള്‍, ചീസ്, ഈന്തപ്പഴം, ഡ്രൈഡ് ഫ്രൂട്ട്സ്, ഫ്രോസണ്‍ വെജിറ്റബ്ള്‍സ്, […]

Posted inവിനോദം

റീ എഡിറ്റ് ചെയ്ത് ഒറ്റ ചിത്രമായി ‘ബാഹുബലി’ എത്തുന്നു

ഇന്ത്യന്‍ സിനിമയിലെ റീ റിലീസ് ട്രെന്‍ഡിന്റെ ഭാഗമായി ‘ബാഹുബലി’യും വീണ്ടും തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അതൊരു സാധാരണ റീ റിലീസ് ആയിരിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാഹുബലി പലയാവര്‍ത്തി കണ്ടവരെപ്പോലും വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കാന്‍ ഉതകുന്ന ഒരു സ്ട്രാറ്റജിയാണ് അണിയറക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയില്‍ പുതുമയുമാണ് അത്. രണ്ട് ഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമല്ല, മറിച്ച് റീ എഡിറ്റ് ചെയ്ത് ഒറ്റ ചിത്രമായാവും ബാഹുബലി തിയറ്ററുകളില്‍ എത്തുകയെന്ന് […]