സർക്കാരിന്റെ പരിസ്ഥിതി സംസ്ഥാന തല പരിപാടി രാജ്ഭവനിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് മന്ത്രി പി പ്രസാദ്. പ്രോഗ്രാം രാജ്ഭവൻ നിശ്ചയിച്ച് നൽകിയിരുന്നതാണ് സർക്കാർ പരിപാടിക്ക് ഉൾപ്പെടുത്താൻ കഴിയാത്ത മാറ്റം ഇന്നലെ വൈകീട്ട് ഉണ്ടായി എന്നും ചിത്രം സാധാരണ ഉപയോഗിക്കാറുള്ള ഭാരതാംബയുടെ ചിത്രമല്ല എന്നും ഗവർണറുടെ ഓഫീസ് അയച്ച് തന്നത് ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമായിരുന്നു വെന്നും മന്ത്രി പറഞ്ഞു. സർക്കാർ പരിപാടിയിൽ ആർഎസ്എസ് ചിത്രം വക്കുന്നത് ഭരണഘടനാനുസൃതമല്ലെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി. എന്നാൽ ഇന്നലെ വരെ ഉപയോഗിച്ച ചിത്രം മാറ്റാൻ കഴിയില്ലെന്നാണ് ഗവർണറുടെ നിലപാകും അത് അംഗീകരിക്കാൻ കഴിയില്ല ഈ ഗവർണർ വന്ന ശേഷം പൊടുന്നനെ ആണ് പടം സെൻട്രൽ ഹാളിൽ ഉണ്ടായത്. എല്ലാവരേയും ഒരുപോലെ കാണണം. രാജ്ഭവൻ്റെ നടപടി ഭരണഘടന വിരുദ്ധമാണെന്നും മന്ത്രി പി പ്രസാദ് കൂട്ടിച്ചേർത്തു.
രാജ്ഭവൻ്റെ നടപടി ഭരണഘടന വിരുദ്ധമെന്ന് മന്ത്രി പി പ്രസാദ്
