പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി). തീവ്രവാദത്തിന് ധനസഹായം നൽകിയ ചരിത്രമുള്ള അയൽരാജ്യത്തിന് ഒരു തരത്തിലുള്ള സഹായവും നൽകുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് ഒരു ബില്യൺ ഡോളറിന്റെ (ഏകദേശം 8,500 കോടി രൂപ) പാക്കേജ് പാകിസ്ഥാന് ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സഹായവും ലഭിച്ചിട്ടുള്ളത്.
പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്
