അനശ്വര രാജന് നായികയാകുന്ന പുതിയ ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. എസ് വിപിന്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ‘സാമ്പ്രാണി പെണ്‍തിരി..’ എന്ന വരികളോടെ തുടങ്ങുന്ന വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വുള്‍ഫ്, തല, അന്താക്ഷരി, ജയ ജയ ജയ ജയ ഹേ, വാഴ, ഗുരുവായൂര്‍ അമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെയും ഏറെ വ്യത്യസ്തമായ ഗാനങ്ങളുമായി സംഗീതത്തില്‍ പുതുവഴികള്‍ തീര്‍ത്ത അങ്കിത് മേനോന് ഇത്തവണയും തന്റെ സംഗീതത്തിന്റ മാജിക്ക് പ്രേക്ഷകര്‍ക്ക് നല്‍കും വിധത്തില്‍ തന്നെയാണ് ചിത്രത്തിന് ഗാനം നല്‍കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അങ്കിത് മേനോനും അദീഫ് മുഹമ്മദും ചേര്‍ന്നാണ്. അനശ്വര രാജന്, മല്ലിക സുകുമാരന്‍ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന് ജ്യോതിര്‍, നോബി, അരുണ്‍ കുമാര്‍, അശ്വതി ചന്ദ് കിഷോര്‍ എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങള്‍.
‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ചിത്രത്തിലെ ഗാനം
