ടാറ്റ ഹാരിയര്‍ ഇവി വിപണിയില്‍, വില 21.49 ലക്ഷം രൂപ മുതല്‍. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയര്‍ന്ന വാഹനമാണ് ഹാരിയര്‍ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓള് വീല്‍ ഡ്രൈവ് വാഹനവും ഹാരിയര്‍ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്. നിലവില്‍ ഒരു മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 627 കിലോമീറ്റര്‍ ചാര്‍ജ് നല്കുന്ന വാഹനത്തിന് 250 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 15 മിനിറ്റ് ചാര്‍ജ് െചയ്താല്‍ മതി. ഹാരിയര്‍ ഇവിയുടെ എന്‍ട്രി-ലെവല്‍ വേരിയന്റുകളില്‍ 65 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ഉള്ളത്, ഇത് റിയര്‍ ആക്സിലിലുള്ള സിംഗിള്‍ മോട്ടോര്‍ ഉപയോഗിക്കുന്നു. 312 എച്ച്പിയാണ് കരുത്ത്. 120കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ 25 മിനിറ്റിനുള്ളില്‍ ബാറ്ററി 20-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.
ടാറ്റ ഹാരിയര്‍ ഇവി വിപണിയില്‍
