സ്വന്തം ഗാനത്തിന് ചുവടുവച്ച് ഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാര്‍. ‘ലവ് മാരേജ്’ എന്ന സിനിമയിലെ ‘ബെജാറ് ആനേന്‍’ എന്ന ഗാനത്തിനാണ് ശിവാങ്കി ചുവടുവച്ചിരിക്കുന്നത്. മോഹന്‍ രാജന് എഴുതി സീന്‍ റോല്ഡന് സംഗീതം നല്കിയ ഗാനമാണ് ‘ബെജാറ് ആനേന്‍’. പുറത്തിറങ്ങി ചുരുങ്ങി സമയത്തിനകം 10 മില്യണിലധികം ആളുകളാണ് പാട്ട് കേട്ടത്. പിങ്ക് ഫ്രോക്കില്‍ അതിസുന്ദരിയായാണ് ശിവാങ്കി നൃത്തം ചെയ്യുന്നത്. പാട്ടുകാരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മൂത്ത മകളാണ് ശിവാങ്കി. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ശിവാങ്കി പ്രശസ്തയാകുന്നത്. പിന്നീട് ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തെത്തി. ‘ഡോണ്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം.
സ്വന്തം ഗാനത്തിന് ചുവടുവച്ച് ശിവാങ്കി
