‘ക്യും കി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ത്യന്‍ വീടുകളില്‍ പരിചിതയായത്. ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, നടിയും രാഷ്ട്രീയക്കാരിയുമായ സ്മൃതി ഇറാനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിവരം. സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം നടത്തുന്നത്. ഇപ്പോള്‍ താരം എത്രയാണ് പുതിയ സീരിയലില്‍ ശമ്പളം വാങ്ങുന്നത് എന്ന വിവരവും പുറത്തുവരുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ കേന്ദ്രമന്ത്രിയായ നടിക്ക് ഒരു എപ്പിസോഡിന് 14 ലക്ഷം രൂപയാണ് ഈ സീരിയലില്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് സ്മൃതി ഇറാനി ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അവരുടെ കഥാപാത്രം ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി. 2000 മുതല്‍ 2008 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ശോഭ കപൂറും ഏക്താ കപൂറും ചേര്‍ന്നാണ് ഈ പരമ്പര നിര്‍മ്മിച്ചത്.
സ്മൃതി ഇറാനി വീണ്ടും അഭിനയത്തിലേക്ക്
