നര്‍മ്മരസപ്രധാനവും ആക്ഷേപഹാസ്യപ്രധാനവുമായ ‘മിഡില്പീസു’കളാല്‍ സമ്പന്നമായിരുന്നു അടുത്ത കാലം വരെ നമ്മുടെ ദിനപത്രങ്ങള്‍. അതതു ദിവസത്തെ എഡിറ്റോറിയലിനു സമീപം മിഡില്പീസും അന്തസ്സോടെ തലയുയര്ത്തിനില്ക്കും. സമകാലിക വിഷയങ്ങളെ സഗൗരവം വിശകലനം ചെയ്യുകയാണ് എഡിറ്റോറിയലിന്റെ ധര്‍മ്മമെങ്കില്‍ അത്തരം വിഷയങ്ങളെ എല്ലാ വിഭാഗം വായനക്കാര്‍ക്കും പ്രാപ്യമാകുന്ന വിധത്തില്‍ നര്‍മ്മരസത്തോടെ അവതരിപ്പിക്കാന്‍ മിഡില്പീസുകള് ശ്രദ്ധവെച്ചു. തെരഞ്ഞെടുത്ത ഏതാനും മിഡില്പീസുകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ചിരിയോടൊപ്പം ചിന്തയ്ക്കും ഇടം നല്‍കുന്നതാണ് ഇതിലെ ഓരോ കുറിപ്പും. ‘സെന്‍ പെര്‍സന്റ് ഫുള്‍ എ പ്ലസ്’. ഡോ ഗോപി പുതുക്കോട്. ഇന്ത്യ ബുക്സ്. വില 142 രൂപ.
സെന്‍ പെര്‍സന്റ് ഫുള്‍ എ പ്ലസ്
