Posted inടെക്നോളജി

ഡയറക്ട് മെസേജിങ്ങുമായി സ്പോട്ടിഫൈ

സ്ട്രീമിങ് ആപ്പിലെ പാട്ടുകളോ വിഡിയോയോ പങ്കുവെക്കണമെങ്കില്‍ മുമ്പ് മറ്റ് പല സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെയും ആശ്രയിക്കണമായിരുന്നു. ഇതിനൊരു പരിഹാരവുമായി മ്യൂസിക് സ്ട്രീമിങ് സേവനമായ സ്പോട്ടിഫൈ എത്തിയിരിക്കുകയാണ്. ഇനി സംഗീതം, പോഡ്കാസ്റ്റുകള്‍, ഓഡിയോബുക്കുകള്‍ എന്നിവ ഷെയര്‍ ചെയ്യാനും മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാനും സാധിക്കും. ഇതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് കമ്പനി. മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ എതെങ്കിലും ഒരു വ്യക്തിയുമായുള്ള സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശങ്ങള്‍ അയക്കാനും ഇത് വഴി സാധിക്കും. സ്പോട്ടിഫൈയിലെ മെസേജസ് […]

Posted inവിനോദം

മനം കവര്‍ന്ന് ‘ലോക’യിലെ പഴയ റീമിക്‌സ് ഗാനം

കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ‘ലോക’യിലെ പഴയ റീമിക്‌സ് ഗാനമാണ് മലയാളികളുടെ മനം കവരുന്നത്. കല്യാണിയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗാനത്തിനു പ്രചോദനമായത് 2023 ല്‍ ഡിജെ ശങ്കര്‍ റീമിക്‌സ് ചെയ്ത ‘കിളിയെ കിളിയെ’ എന്ന റീമിക്‌സ് ഗാനമാണ്. പുറത്തിറങ്ങിയ സമയത്തു തന്നെ ഒരു കോടിയോളം കാഴ്ച്ചക്കാരെ യൂട്യൂബില്‍ സ്വന്തമാക്കിയ ഗാനത്തിനു ‘ലോക’യുടെ റിലീസിനു ശേഷം കാഴ്ചക്കാര്‍ ഏറുകയാണ്. ‘ലോക’ കണ്ടതിനു ശേഷം പാട്ട് കേള്‍ക്കാന്‍ വന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്‌സ്. ‘കല്യാണി വെള്ള വസ്ത്രം ധരിച്ച് വരുമ്പോള്‍ […]

Posted inവിനോദം

ട്രെന്‍ഡായി മാറി ‘ദാരിപോണ്ടോത്തുണ്ട്’ തെലുങ്ക് ഗാനം

ചുരുങ്ങിയ സമയംകൊണ്ട്. ഒരു തെലുങ്ക് ഗാനം ട്രെന്‍ഡായി മാറിയിരിക്കുകയാണ്. മദീന്‍ എസ്.കെ ഈണം പകര്‍ന്ന് മമിദി മൗനിക എഴുതി ആലപിച്ച ‘ദാരിപോണ്ടോത്തുണ്ട്’ എന്ന ഡിജെ ഗാനമാണത്. ഇടക്കാലത്ത് യൂട്യൂബിലും സോഷ്യല്‍ മീഡിയാ റീലുകളിലും ഇടംപിടിച്ച തെലുങ്ക് നാടന്‍പാട്ട് റീമിക്‌സുകളുടെ അതേ പാതയില്‍ത്തന്നെയാണ് ‘ദാരിപോണ്ടോത്തുണ്ട്’ എന്ന ഗാനവും എത്തിയത്. മൂന്നുമാസം മുന്‍പ് ട്രീ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്. പതിയെപ്പതിയെ ഗാനം കത്തിപ്പടരാന്‍ തുടങ്ങി. ഗാനത്തിലെ നായിക ധരിച്ചിരിക്കുന്ന വേഷവും ഹൂക്ക് സ്റ്റെപ്പുകളുമെല്ലാം ഇന്‍സ്റ്റാഗ്രാം റീലുകള്‍ […]

Posted inഓട്ടോമോട്ടീവ്

അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റ് ടിവിഎസ്

ടിവിഎസ് മോട്ടോര്‍ കമ്പനി 2025 ഓഗസ്റ്റില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. ഒരു മാസത്തിനുള്ളില്‍ കമ്പനി അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു. ഓഗസ്റ്റില്‍ ടിവിഎസിന്റെ മൊത്തം വില്‍പ്പന 5,09,536 യൂണിറ്റായിരുന്നു, ഇത് 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 30% കൂടുതലാണ്. 2024 ആഗസ്റ്റില്‍ ടിവിഎസ് 3,78,841 യൂണിറ്റ് വില്‍പ്പന കൈവരിച്ചു. അതേസമയം, 2025 ആഗസ്റ്റില്‍ 4,90,788 യൂണിറ്റ് വില്‍പ്പന കൈവരിച്ചു, ഇത് 30% വളര്‍ച്ചയാണ്. 2024 ല്‍ ടിവിഎസിന്റെ ആഭ്യന്തര ഇരുചക്ര വാഹന വില്‍പ്പന 2,89,073 യൂണിറ്റായിരുന്നു. അതേസമയം, 2025 […]

Posted inപുസ്തകങ്ങൾ

തര്‍ക്കിത ഭൂതകാലം

കേരളത്തിലെ ദലിത് സമൂഹങ്ങളുടെ ചരിത്രം, ഓര്‍മ്മകള്‍, ബൗദ്ധിക വ്യവഹാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരുകൂട്ടം വിമര്‍ശനാത്മക ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യന്റെ അന്തസ്സ്, അംഗീകാരം, സ്വയം ആവിഷ്‌കരണം എന്നീ സങ്കല്പനങ്ങളെ കേന്ദ്രത്തില്‍ നിര്‍ത്തിക്കൊണ്ടുള്ളതാണ് ഇതിലെ ഓരോ ലേഖനങ്ങളും. ദലിത് പഠനങ്ങള്‍, കീഴാള ചരിത്രരചന, ദക്ഷിണേഷ്യയിലെ ഓര്‍മ്മയുടെ രാഷ്ട്രീയം തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രഗവേഷകര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടായിരിക്കുന്ന പുസ്തകം. ‘തര്‍ക്കിത ഭൂതകാലം’. വിനില്‍ പോള്‍. ഡിസി ബുക്‌സ്. വില 247 രൂപ.

Posted inആരോഗ്യം

കുടലിന്റെ ആരോഗ്യം ഹൃദയത്തെയും ബാധിക്കും

യുവാക്കള്‍ക്കിടയില്‍ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം മുന്‍പത്തെക്കാള്‍ വര്‍ധിച്ചു വരികയാണ്. അതിനൊരു പ്രധാന കാരണം കുടലിന്റെ ആരോഗ്യം മോശമാകുന്നതാണെന്ന് കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര പറയുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കുറയുന്നത് ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കാമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലതരം കുടല്‍ ബാക്ടീരിയകളിലെ മാറ്റങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനോ രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനോ കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടലിലെ നല്ല ബാക്ടീരിയയുടെ കുറവ് ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയസ്തംഭനം, തീവ്ര വൃക്കരോഗം, അമിതവണ്ണം, പ്രമേഹം എന്നീ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിർത്തണമെന്ന് ഗവർണർ. സെര്‍ച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. വിസിയെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് കഴിഞ്ഞ മാസം 18ന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ്. എന്നാല്‍, ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സലറായ തനിക്ക് നേരിട്ട് കൈമാറണമെന്നാണ് ഗവർണറുടെ ആവശ്യം.   കേരള സര്‍വകലാശാലയിൽ വൈസ് ചാന്‍സിലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യമുന നദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക്

ശക്തമായ മഴയെ തുടർന്ന് ദില്ലിയിൽ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ റോഡ്, വ്യോമ ഗതാഗതത്തെ ബാധിച്ചു. യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതൽ ലോഹ പുലിലൂടെയുള്ള ഗതാഗതം നിർത്തിവെക്കും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും അതിതീവ്ര മഴയായതിനാൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പഞ്ചാബിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ. ഹിമാചൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യ-ചൈന ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്ന് ശശി തരൂർ

ഇന്ത്യ ചൈന നയതന്ത്ര ചർച്ചകളെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത് അത്യന്താപേക്ഷിതമായ ഒരു നടപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സമ്മർദ്ദങ്ങൾ മറികടക്കാൻ ചൈനയുമായുള്ള ഭിന്നതകൾ പരിഹരിക്കുന്നത് ഇന്ത്യയെ സഹായിക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി. ഒരേ സമയം രണ്ട് വൻ ശക്തികളായ അമേരിക്കയെയും ചൈനയെയും പിണക്കി നിർത്തുന്നത് ഇന്ത്യക്ക് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡെന്ന് എംവി ഗോവിന്ദൻ

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്‍റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.  മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്‍റെ പേരാണ് വർഗീയത ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വര്‍ഗീയ വാദികള്‍ പറയുന്നത് എന്നാൽ, വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്, വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.