ജിഎസ്ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കാനുള്ള രണ്ട് ദിവസത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാവും. നിരവധി ഉൽപന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം കൗൺസിൽ ചർച്ച ചെയ്യും. ചെറിയ കാറുകൾ, സിമന്റ്, തുകൽ ഉൽപന്നങ്ങൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്ടി കുറഞ്ഞേക്കും. മെഡിക്കൽ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിർദേശവും കൗൺസിൽ പരിഗണിച്ചേക്കും. ഇപ്പോൾ നിലവിലുള്ള ജിഎസ്ടി നികുതിഘടന മാറ്റി 90% നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും വിധം സമഗ്ര പരിഷ്കരണം ഉണ്ടാകുമെന്നാണ് […]
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 3, ബുധനാഴ്ച
◾https://dailynewslive.in/ സുഡാനിലെ ദര്‍ഫര്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം പൂര്‍ണമായി ഒഴുകിപ്പോകുകയും ആയിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. വടക്കന്‍ തര്‍സീന്‍ ഗ്രാമത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ ശേഷിക്കുന്നത് എന്നാണ് സുഡാന്‍ ലിബറേഷന്‍ ആര്‍മി വ്യക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണ് ഈ മലയോര പ്രദേശം. അതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ് സുഡാന്‍ ലിബറേഷന്‍ ആര്‍മി. രണ്ട് വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധമുണ്ടാക്കിയ പട്ടിണി മൂലം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ ഇവിടെ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. […]
പുതിയ നിക്ഷേപകരില്‍ കൂടുതലും സ്ത്രീകളും
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ പുതിയ നിക്ഷേപകരില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്‍വെസ്റ്റിങ് പ്ലാറ്റ്ഫോമായ ഫിന്‍എഡ്ജിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യക്തമായ ഉദ്ദേശത്തോടെയാണ് സ്ത്രീകള്‍ ഇന്ന് നിക്ഷേപം നടത്തുന്നത്. 2012 ല്‍ പുതിയ നിക്ഷേപകരില്‍ 18 ശതമാനം മാത്രമായിരുന്നു സ്ത്രീകളുടെ പങ്കാളിത്തം. ഇന്ന് ഇത് 42 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്ത്രീ പങ്കാളിത്തത്തില്‍ 50 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, 2028 ആകുമ്പോഴേക്കും പുതിയ നിക്ഷേപകരില്‍ പകുതിയിലധികവും സ്ത്രീകളായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. […]
‘ഗാട്ട കുസ്തി’ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു
വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി’ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. സിനിമയുടെ ഔദ്യോഗിക പ്രമൊ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക. ഐശ്വര്യ ലക്ഷ്മിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകര്‍ഷണം. മലയാളിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം […]
‘ഹാല്‍’ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം ചിത്രം ‘ഹാല്‍’ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ഡേവീസ് എന്ന കഥാപാത്രമായി എത്തുന്ന നിഷാന്ത് സാഗറിനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 12-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് […]
വോള്‍വോ എക്‌സ്‌സി60 സ്വന്തമാക്കി ആന്റണി പെരുമ്പാവൂര്‍
പുത്തന്‍ വാഹനം സ്വന്തമാക്കി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വോള്‍വോ എക്‌സ്‌സി60 എസ്യുവിയുടെ പുതുക്കിയ പതിപ്പാണ് ഗാരിജിലേക്ക് എത്തിച്ചിരിക്കുന്നത്. മുഖം മിനുക്കി എത്തിയിരിക്കുന്ന ഈ മോഡലിന് 71.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മോഡലിന്റെ ഏറ്റവും പുതിയ പതിപ്പില്‍ കുറച്ച് സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളും അതോടൊപ്പം പുതുക്കിയ സവിശേഷതകളും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പറും അടക്കം ഏറ്റവും വ്യക്തമായ മാറ്റങ്ങള്‍ മുന്‍വശത്താണ്. മാറ്റങ്ങളില്‍ പുതുക്കിയ ലൈറ്റിംഗ് സിഗ്‌നേച്ചറുമായി വരുന്ന ടെയില്‍ലാമ്പുകള്‍ പുതിയ അലോയി […]
കാവ
സ്‌നേഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ദൈവം ഏല്പിച്ചുകൊടുക്കുന്ന ഇരുതലമൂര്‍ച്ചയുള്ള വാളാണ് ഓര്‍മ്മകള്‍. ഒരാളെ പൂര്‍ണ്ണമായും മറക്കണമെങ്കില്‍, അയാളെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം തിരഞ്ഞുപിടിച്ച് നശിപ്പിച്ചുകളയണം. പ്രേമമുള്ളവര്‍ പക്ഷേ, അശക്തരാണ്. നിസ്സാരമായൊരു ഓര്‍മ്മയെപ്പോലും കൊല്ലാന്‍ കെല്പില്ലാത്തവര്‍. പ്രേമമില്ലാത്ത മനുഷ്യരാണ് ലോകത്തെ ഭരിക്കുന്നത്. അവരാണ് ലോകത്തെ നശിപ്പിക്കുന്നത്. ‘കാവ’. ആഷ് അഷിത. ഡിസി ബുക്‌സ്. വില 332 രൂപ.
മഗ്‌നീഷ്യം കുറഞ്ഞാല്‍ പേശിവലിവും കോച്ചിപ്പിടുത്തവും
മനുഷ്യശരീരത്തിലെ 300-ലധികം ബയോക്കെമിക്കല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന അവശ്യധാതുവാണ് മഗ്‌നീഷ്യം. പേശികളുടെ പ്രവര്‍ത്തനം മുതല്‍ ഊര്‍ജ ഉത്പാദനം വരെയുള്ള കാര്യങ്ങളില്‍ ഈ പോഷകം ശരീരത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ അളവ് സാധാരണയേക്കാള്‍ കുറയുമ്പോഴാണ് ഹൈപ്പോമാഗ്‌നെസീമിയ ഉണ്ടാകുന്നത്. ഇതോടെ, ശരീരം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. അതിനാല്‍, ഹൈപ്പോമാഗ്‌നെസീമിയ വഷളാകുന്നത് തടയാന്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അനിയന്ത്രിതമായ പേശിവലിവും കോച്ചിപ്പിടുത്തവും അപായ സൂചനയാണ്. രാത്രികാലങ്ങളില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അടിക്കടിയുള്ള പേശിവലിവ്, വിറയല്‍, അല്ലെങ്കില്‍ കോച്ചിപ്പിടുത്തം എന്നിവ മഗ്‌നീഷ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാന്‍ […]
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ വാക്കാൽ നീരീക്ഷണവുമായി സുപ്രീംകോടതി
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ വാക്കാൽ നീരീക്ഷണവുമായി സുപ്രീംകോടതി. ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി ഇതിൻ്റെ പേരിൽ അധികാരങ്ങൾക്ക് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് വാക്കാൽ പരാമർശിച്ചു.
ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി ക്ഷണക്കത്ത് നൽകി. എന്നാൽ, വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാൻ കൂട്ടാക്കിയില്ല. തുടര്‍ന്ന് കത്ത് ഓഫീസിൽ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മടങ്ങുകയായിരുന്നു.
