രാഹുല്‍ ഗാന്ധിയുടെ വോട്ട് കവര്‍ച്ച ആരോപണത്തിലെ ഹൈഡ്രജന്‍ ബോംബ് ഭീഷണി വാരാണസിയെ കുറിച്ചാണെന്ന് സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി. ബെംഗളൂരുവിലെ മഹാദേവപുരം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയതുപോലെ അടുത്തത് ഹൈഡ്രജന്‍ ബോംബാണ്. ഏറ്റവും ശക്തിയേറിയ ബോംബാണ് ഹൈഡ്രജന്‍ ബോംബ്. അതിനാല്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്തുമാത്രമേ അത് പ്രയോഗിക്കാനാകൂ. വാരാണസിയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്ന ജൂണ്‍ നാലിന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷം എന്താണ് നടന്നത്, തിരഞ്ഞെടുപ്പ് വിജയത്തിനായി […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 3, ബുധനാഴ്ച
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും, ദേവസ്വം ബോര്‍ഡിന് മറ്റു ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമാണെന്നും, മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തില്‍ സര്‍ക്കാരിനും ബോര്‍ഡിനും വ്യക്തതയില്ലേ എന്നും […]
ബിആര്‍എസില്‍ നിന്ന് രാജിവച്ച് കെ കവിത
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത ബിആര്‍എസില്‍ നിന്ന് രാജിവച്ചു. ചന്ദ്രശേഖര്‍ റാവുവാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് പറഞ്ഞുകൊണ്ടാണ് കവിത ഇന്ന് തന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. എന്നിരിക്കിലും താന്‍ തന്റെ പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന ചില ഗൂഢാലോചനകള്‍ക്ക് ഇരയായി എന്നും അവർ പറഞ്ഞു. തങ്ങളുടെ ബന്ധു കൂടിയായ ടി ഹരിഷ് റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെ കവിതയെ പിതാവ് ചന്ദ്രശേഖര്‍ റാവു തന്നെ പാര്‍ട്ടിയില്‍ […]
അയ്യപ്പസംഗമത്തിൽ ആരും രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി
അയ്യപ്പസംഗമത്തിൽ ആരും രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. രാഷ്ട്രീയ കാഴ്ചപ്പാടോടെ സംസാരിക്കുന്നവരെ ബോധ്യപ്പെടുത്താൻ ആകില്ലെന്നും, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോർജ് കുര്യനേയും ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ചവരുടെ തലയിൽ എപ്പോഴും മഞ്ഞപ്പ് ആയിരിക്കും ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. തികച്ചും അയ്യപ്പഭക്തന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ്. എല്ലാ മുന്നണിയിലെയും ജനപ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. അതിൽ എവിടെയാണ് രാഷ്ട്രീയമെന്ന് മന്ത്രി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം സിപിഐഎമ്മിന്റെ പരിപാടിയല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെതാണെന്നും മന്ത്രി വ്യക്തമാക്കി. […]
റെക്കോഡ് പുതുക്കി സ്വര്‍ണ വില കുതിക്കുന്നു
അനുദിനം റെക്കോഡ് പുതുക്കി സംസ്ഥാനത്ത് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഗ്രാം വില 9,805 രൂപയും പവന്‍ വില 78,440 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 8,050 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 6,265 രൂപയും ഒമ്പത് കാരറ്റിന് 4,040 രൂപയുമാണ് വില. വെള്ളി വിലയും കുതിച്ച് ഉയരുകയാണ്. ഗ്രാമിന് രണ്ട് […]
മദ്ധ്യാഹ്ന വാർത്തകൾ
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും, ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമാണെന്നും, മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി […]
ചാറ്റ്ജിപിടിയില്‍ രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍
കൗമാരക്കാരനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയില്‍ രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍എഐ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാരന്റല്‍ കണ്‍ട്രോള്‍ സവിശേഷത ഓപ്പണ്‍എഐ അവതരിപ്പിക്കുന്നത്. രക്ഷാകര്‍തൃ നിയന്ത്രണ സവിശേഷതയിലൂടെ രക്ഷിതാക്കള്‍ക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍ ഇവയാണ്. ഒരു ഇമെയില്‍ ക്ഷണത്തിലൂടെ അവരുടെ അക്കൗണ്ട് കൗമാരക്കാരന്റെ അക്കൗണ്ടുമായി ബന്ധിപ്പിക്കുക. ചാറ്റ് ജിപിടി കൗമാരക്കാരോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിയന്ത്രിക്കുക. ഇതിനായി ഡിഫോള്‍ട്ടായി ഓണായിരിക്കുന്ന പ്രായത്തിനനുസരിച്ചുള്ള മോഡല്‍ പെരുമാറ്റ നിയമങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഏതൊക്കെ സവിശേഷതകള്‍ […]
‘വള’ ചിത്രം സെപ്റ്റംബര്‍ 19ന്
ധ്യാന്‍ ശ്രീനിവാസനും ലുക്മാന്‍ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ സെപ്റ്റംബര്‍ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുന്‍നിര്‍ത്തി ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതും രസകരവുമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹര്‍ഷദാണ് ‘വള’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രവീണ രവി, ശീതള്‍ ജോസഫ് എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ വിജയരാഘവനും ശാന്തികൃഷ്ണയും എത്തുന്നുണ്ട്. ഹാസ്യത്തില്‍ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രമെന്നാണ് സൂചന. സംഗീതസംവിധായകന്‍ ഗോവിന്ദ് […]
‘കാഥികന്‍’ ചിത്രം ഒടിടിയിലേക്ക്
മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയിലേക്ക്. കഥാപ്രസംഗ കലയുടെ പശ്ചാത്തലത്തില്‍ ജയരാജ് സംവിധാനം ചെയ്ത ‘കാഥികന്‍’ എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. 2023 ഡിസംബര്‍ 8 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്‌സിലൂടെ നാളെയാണ് ചിത്രത്തിന്റെ ഒടിടി പ്രദര്‍ശനം ആരംഭിക്കുക. പ്രശസ്ത കാഥികന്‍ വി സാംബശിവന്റെ വേര്‍പാടിന്റെ 27-ാം വര്‍ഷത്തിലാണ് ജയരാജ് ഈ ചിത്രം ഒരുക്കിയത്. ഒരു ജുവനൈല്‍ ഹോം സൂപ്രണ്ടും ഒരു കാഥികനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ രചനയും […]
ഇസഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഏഥര്‍ റിസ്റ്റ
ടച്ച്-എനേബിള്‍ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സൂപ്പര്‍-മാറ്റ്, ഡ്യുവല്‍-ടോണ്‍ ഫിനിഷുള്ള പുതിയ ടെറാക്കോട്ട റെക് കളറുമായി 2025 ഏഥര്‍ റിസ്റ്റ ഇസഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. നിലവിലുള്ള റിസ്റ്റ ഉടമകള്‍ക്ക് ഉടന്‍ തന്നെ ഒരു പൂര്‍ണ്ണ ടച്ച്സ്‌ക്രീന്‍ പ്രവര്‍ത്തനം പ്രാപ്തമാക്കുന്ന ഒരു ഒടിഎ അപ്ഡേറ്റ് ലഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. സ്‌കൂട്ടറില്‍ ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള നൂതന ഹാര്‍ഡ്വെയര്‍ കാരണം ഈ അപ്ഗ്രേഡ് സാധ്യമാണ്. വരും ആഴ്ചകളില്‍ പുറത്തിറങ്ങാനിരിക്കുന്ന അപ്ഡേറ്റ് ചെയ്ത ഇക്കോ മോഡ് ആക്ടീവാക്കും. മെക്കാനിക്കലായി, 2025 ആതര്‍ റിസ്റ്റ […]
