രാഹുല്‍ ഗാന്ധിയുടെ വോട്ട് കവര്‍ച്ച ആരോപണത്തിലെ ഹൈഡ്രജന്‍ ബോംബ് ഭീഷണി വാരാണസിയെ കുറിച്ചാണെന്ന് സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി. ബെംഗളൂരുവിലെ മഹാദേവപുരം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയതുപോലെ അടുത്തത് ഹൈഡ്രജന്‍ ബോംബാണ്. ഏറ്റവും ശക്തിയേറിയ ബോംബാണ് ഹൈഡ്രജന്‍ ബോംബ്. അതിനാല്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്തുമാത്രമേ അത് പ്രയോഗിക്കാനാകൂ. വാരാണസിയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടന്ന ജൂണ്‍ നാലിന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷം എന്താണ് നടന്നത്, തിരഞ്ഞെടുപ്പ് വിജയത്തിനായി മോദി വഞ്ചന കാണിച്ചുവെന്നും റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഇത് തന്റെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധിയുടെ ഹൈഡ്രജന്‍ ബോംബ് ഭീഷണി വാരാണസിയെ കുറിച്ചാണെന്ന് സൂചിപ്പിച്ച് അജയ് റായ്
