മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയിലേക്ക്. കഥാപ്രസംഗ കലയുടെ പശ്ചാത്തലത്തില്‍ ജയരാജ് സംവിധാനം ചെയ്ത ‘കാഥികന്’ എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. 2023 ഡിസംബര്‍ 8 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെ നാളെയാണ് ചിത്രത്തിന്റെ ഒടിടി പ്രദര്‍ശനം ആരംഭിക്കുക. പ്രശസ്ത കാഥികന് വി സാംബശിവന്റെ വേര്‍പാടിന്റെ 27-ാം വര്‍ഷത്തിലാണ് ജയരാജ് ഈ ചിത്രം ഒരുക്കിയത്. ഒരു ജുവനൈല്‍ ഹോം സൂപ്രണ്ടും ഒരു കാഥികനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ജയരാജിന്റേതാണ്. ചന്ദ്രസേനന് എന്ന കാഥികനായി മുകേഷ് എത്തിയ ചിത്രത്തില്‍ ജുവനൈല്‍ ഹോം സൂപ്രണ്ടിനെ അവതരിപ്പിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന് ആണ്. പുതുമുഖം കൃഷ്ണാനന്ദ് ഗോപു ആണ് ബാലതാരം. സലില്‍ ചൗധരിയുടെ മകന് സഞ്ജയ് ചൗധരിയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സലില്‍ ചൗധരിയുടെ മകള്‍ ആന്ദ്രാ ചൗധരി ഒരു ബംഗാളി ഗാനം ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്. ഗാനരചന വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ.
‘കാഥികന്’ ചിത്രം ഒടിടിയിലേക്ക്
