ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ വാക്കാൽ നീരീക്ഷണവുമായി സുപ്രീംകോടതി. ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി ഇതിൻ്റെ പേരിൽ അധികാരങ്ങൾക്ക് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് വാക്കാൽ പരാമർശിച്ചു.
ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി ക്ഷണക്കത്ത് നൽകി. എന്നാൽ, വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാൻ കൂട്ടാക്കിയില്ല. തുടര്‍ന്ന് കത്ത് ഓഫീസിൽ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മടങ്ങുകയായിരുന്നു.
ഗവര്‍ണറുമായുള്ള പിണക്കം വിട്ട് മന്ത്രിമാര്‍ രാജ്ഭവനിലെത്തി
ഗവര്‍ണറുമായുള്ള പിണക്കം വിട്ട് മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനിൽ നേരിട്ടെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. സര്‍ക്കാരിന്‍റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയശേഷം ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്‍ഭവനിൽ നിന്ന് മടങ്ങിയത്.
പാകിസ്ഥാനുമായുള്ള അടുത്ത ബന്ധം കാരണം ആഗോള വേദികളിൽ ഇന്ത്യ പ്രതികാരം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അസർബൈജാൻ
പാകിസ്ഥാനുമായുള്ള അടുത്ത ബന്ധം കാരണം ആഗോള വേദികളിൽ ഇന്ത്യ പ്രതികാരം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അസർബൈജാൻ. ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്‌സിഒ) പൂർണ്ണ അംഗത്വത്തിനുള്ള ശ്രമം ഇന്ത്യ തടഞ്ഞുവെന്ന് അസർബൈജാൻ ആരോപിച്ചു. ഇന്ത്യ ബഹുരാഷ്ട്ര നയതന്ത്ര തത്വങ്ങൾ ലംഘിക്കുകയാണെന്ന് അസർബൈജാൻ മാധ്യമങ്ങൾ ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനെ പിന്തുണച്ചതിനാലാണ് ഇന്ത്യ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
അയ്യപ്പ സംഗമത്തിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി ക്ഷണക്കത്ത് നൽകി. എന്നാൽ, വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്തിനു പ്രതിപക്ഷ നേതാവിനെ കാണാൻ സാധിക്കാതിരുന്നതിനെ തുടർന്ന് കത്ത് ഓഫീസിൽ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മടങ്ങി.
മകള്‍ കവിതയെ ബിആര്‍എസില്‍നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു
ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) യില്‍നിന്ന് മകള്‍ കെ. കവിതയെ പുറത്താക്കി പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് കവിതയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം. പാര്‍ട്ടി എംഎല്‍സിയായ കെ. കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവര്‍ നടത്തുന്ന തുടര്‍ച്ചയായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് ദോഷകരമാണെന്നതിനാല്‍ പാര്‍ട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചുവെന്നും ബിആര്‍എസ് പ്രസ്താവനയില്‍ അറിയിച്ചു.
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിച്ചു
ഓണക്കാല തിരക്കുകൾ പരിഗണിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ബസ് സർവീസ് നടത്തണമെന്ന കെ.സി. വേണുഗോപാൽ എംപിയുടെ ആവശ്യം അംഗീകരിച്ച് കർണാടക സർക്കാർ. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെ തുടർന്ന് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക ആർടിസി ഉത്തരവിറക്കി. ഇന്ന് മുതൽ നാലുവരെ ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്കും സെപ്റ്റംബർ ഏഴിന് ബെംഗളൂരുവിലേക്ക് തിരികെയും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുമെന്നും കർണാടക ആർടിസി അറിയിച്ചു.
ദില്ലി കലാപ ഗൂഢാലോചന കേസിൽ എട്ട് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി
ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദ് ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. ഷർജീൽ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത് അറസ്റ്റിന് അഞ്ച് വർഷത്തിന് ശേഷമാണ്. സി എ എ വിരുദ്ധ സമരവും തുടർന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെയുള്ള എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 2, ചൊവ്വാഴ്ച
◾https://dailynewslive.in/ ബിഹാറില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തന്റെ മരിച്ചുപോയ അമ്മയെ വരെ അവര്‍ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ നമ്മുടെ ലോകമാണെന്നും അമ്മ നമ്മുടെ അഭിമാനമാണെന്നും പറഞ്ഞ മോദി ഈ അധിക്ഷേപങ്ങള്‍ എന്റെ അമ്മയെ മാത്രം അപമാനിക്കുന്നതല്ലെന്നും ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും അപമാനിക്കുന്നതാണെന്നും ആരോപിച്ചു. ബിഹാറിലെ ഓരോ അമ്മയും ഇത് കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ എത്രമാത്രം വേദനിച്ചു എന്നും എന്റെ ഹൃദയത്തിലുള്ള അതേ വേദന ബിഹാറിലെ ജനങ്ങള്‍ക്കുമുണ്ടെന്ന് എനിക്കറിയാമെന്നും മോദി […]
കുതിപ്പ് തുടരുന്നു, സ്വര്‍ണവില 80,000 രൂപയിലേക്ക്!
സംസ്ഥാനത്ത് റെക്കോഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് പുതിയ റെക്കോഡ് തൊട്ടു. ഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയും എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,985 രൂപയായി. 14 കാരറ്റിന് 6,215 രൂപയും ഒമ്പത് കാരറ്റിന് 4,010 രൂപയുമാണ് […]
