ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) യില്നിന്ന് മകള്‍ കെ. കവിതയെ പുറത്താക്കി പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് കവിതയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം. പാര്‍ട്ടി എംഎല്‍സിയായ കെ. കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവര്‍ നടത്തുന്ന തുടര്‍ച്ചയായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് ദോഷകരമാണെന്നതിനാല്‍ പാര്‍ട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചുവെന്നും ബിആര്‍എസ് പ്രസ്താവനയില്‍ അറിയിച്ചു.
മകള്‍ കവിതയെ ബിആര്‍എസില്‍നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു
