ഓണക്കാല തിരക്കുകൾ പരിഗണിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ബസ് സർവീസ് നടത്തണമെന്ന കെ.സി. വേണുഗോപാൽ എംപിയുടെ ആവശ്യം അംഗീകരിച്ച് കർണാടക സർക്കാർ. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെ തുടർന്ന് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക ആർടിസി ഉത്തരവിറക്കി. ഇന്ന് മുതൽ നാലുവരെ ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്കും സെപ്റ്റംബർ ഏഴിന് ബെംഗളൂരുവിലേക്ക് തിരികെയും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുമെന്നും കർണാടക ആർടിസി അറിയിച്ചു.
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിച്ചു
