പാകിസ്ഥാനുമായുള്ള അടുത്ത ബന്ധം കാരണം ആഗോള വേദികളിൽ ഇന്ത്യ പ്രതികാരം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അസർബൈജാൻ. ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്സിഒ) പൂർണ്ണ അംഗത്വത്തിനുള്ള ശ്രമം ഇന്ത്യ തടഞ്ഞുവെന്ന് അസർബൈജാൻ ആരോപിച്ചു. ഇന്ത്യ ബഹുരാഷ്ട്ര നയതന്ത്ര തത്വങ്ങൾ ലംഘിക്കുകയാണെന്ന് അസർബൈജാൻ മാധ്യമങ്ങൾ ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനെ പിന്തുണച്ചതിനാലാണ് ഇന്ത്യ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
പാകിസ്ഥാനുമായുള്ള അടുത്ത ബന്ധം കാരണം ആഗോള വേദികളിൽ ഇന്ത്യ പ്രതികാരം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അസർബൈജാൻ
