വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി’ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. സിനിമയുടെ ഔദ്യോഗിക പ്രമൊ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക. ഐശ്വര്യ ലക്ഷ്മിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകര്‍ഷണം. മലയാളിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. വേല്‍സ് ഫിലിം ഇന്റര്‍നാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം.
‘ഗാട്ട കുസ്തി’ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു
