കേരളത്തിലെ ദലിത് സമൂഹങ്ങളുടെ ചരിത്രം, ഓര്‍മ്മകള്‍, ബൗദ്ധിക വ്യവഹാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരുകൂട്ടം വിമര്‍ശനാത്മക ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യന്റെ അന്തസ്സ്, അംഗീകാരം, സ്വയം ആവിഷ്കരണം എന്നീ സങ്കല്പനങ്ങളെ കേന്ദ്രത്തില്‍ നിര്‍ത്തിക്കൊണ്ടുള്ളതാണ് ഇതിലെ ഓരോ ലേഖനങ്ങളും. ദലിത് പഠനങ്ങള്‍, കീഴാള ചരിത്രരചന, ദക്ഷിണേഷ്യയിലെ ഓര്‍മ്മയുടെ രാഷ്ട്രീയം തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രഗവേഷകര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടായിരിക്കുന്ന പുസ്തകം. ‘തര്‍ക്കിത ഭൂതകാലം’. വിനില്‍ പോള്‍. ഡിസി ബുക്സ്. വില 247 രൂപ.
തര്‍ക്കിത ഭൂതകാലം
