സ്ട്രീമിങ് ആപ്പിലെ പാട്ടുകളോ വിഡിയോയോ പങ്കുവെക്കണമെങ്കില്‍ മുമ്പ് മറ്റ് പല സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളെയും ആശ്രയിക്കണമായിരുന്നു. ഇതിനൊരു പരിഹാരവുമായി മ്യൂസിക് സ്ട്രീമിങ് സേവനമായ സ്പോട്ടിഫൈ എത്തിയിരിക്കുകയാണ്. ഇനി സംഗീതം, പോഡ്കാസ്റ്റുകള്‍, ഓഡിയോബുക്കുകള്‍ എന്നിവ ഷെയര്‍ ചെയ്യാനും മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാനും സാധിക്കും. ഇതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് കമ്പനി. മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ എതെങ്കിലും ഒരു വ്യക്തിയുമായുള്ള സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശങ്ങള്‍ അയക്കാനും ഇത് വഴി സാധിക്കും. സ്പോട്ടിഫൈയിലെ മെസേജസ് ഐക്കണ്‍ ടാപ്പ് ചെയ്ത് പാട്ടുകള്‍ പ്രിയപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കാം. ഒപ്പം ഒരു കുറിപ്പും വെക്കാം. മ്യൂസിക് ട്രാക്ക് മാത്രമല്ല പ്ലേലിസ്റ്റും പങ്കുവെക്കാം. പ്രീമിയം ഉപഭോക്താക്കള്‍ക്കും, സൗജന്യ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഈ ഫീച്ചര്‍ ലഭിക്കും. തുടക്കത്തില്‍ ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ നല്‍കിയിരിക്കുന്നത്.
ഡയറക്ട് മെസേജിങ്ങുമായി സ്പോട്ടിഫൈ
