കല്യാണി പ്രിയദര്ശന് നായികയായെത്തിയ ‘ലോക’യിലെ പഴയ റീമിക്സ് ഗാനമാണ് മലയാളികളുടെ മനം കവരുന്നത്. കല്യാണിയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗാനത്തിനു പ്രചോദനമായത് 2023 ല്‍ ഡിജെ ശങ്കര്‍ റീമിക്സ് ചെയ്ത ‘കിളിയെ കിളിയെ’ എന്ന റീമിക്സ് ഗാനമാണ്. പുറത്തിറങ്ങിയ സമയത്തു തന്നെ ഒരു കോടിയോളം കാഴ്ച്ചക്കാരെ യൂട്യൂബില്‍ സ്വന്തമാക്കിയ ഗാനത്തിനു ‘ലോക’യുടെ റിലീസിനു ശേഷം കാഴ്ചക്കാര്‍ ഏറുകയാണ്. ‘ലോക’ കണ്ടതിനു ശേഷം പാട്ട് കേള്‍ക്കാന്‍ വന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്സ്. ‘കല്യാണി വെള്ള വസ്ത്രം ധരിച്ച് വരുമ്പോള്‍ ഈ പാട്ട് കേള്‍ക്കുന്നത് വേറെ വൈബാണെ’ന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 1983 ല്‍ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന സിനിമയിലെ ഗാനമാണ് ‘കിളിയെ കിളിയെ’. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജയാണ്. എസ്.ജാനകി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
മനം കവര്‍ന്ന് ‘ലോക’യിലെ പഴയ റീമിക്സ് ഗാനം
